കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു 

ബെംഗളൂരു: 20 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ ബന്ധുക്കള്‍ കൊലപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ സിദ്ധാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഫാക്ടറിയിലെ ജീവനക്കാരനായ സല്‍മാൻ ഖാനാണ് മരിച്ചത്. സല്‍മാൻ്റെ ബന്ധുക്കളായ ഉമർ (40), സയ്യിദ് അൻസാരി (36), ഇവരുടെ സുഹൃത്ത് മുഹമ്മദ് ഷോയിബ് (27) എന്നിവരാണ്പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

മദ്യപാനിയായിരുന്ന ഖാൻ പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു.

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

തിങ്കളാഴ്ച വൈകുന്നേരം ദമ്പതികള്‍ തമ്മില്‍ തർക്കമുണ്ടായി, ഖാൻ്റെ ഭാര്യ ‘112’ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു. പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് ഖാൻ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. ഭാര്യ പോലീസിനെ വിളിച്ചതില്‍ പ്രകോപിതനായ ഖാൻ ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തി സ്വന്തം ബൈക്ക് കത്തിക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തു.

സുരക്ഷിതത്വം ഭയന്ന് ഖാൻ്റെ ഭാര്യ ബന്ധുക്കളായ ഉമറിനെയും അൻസാരിയെയും സഹായത്തിനായി വിളിച്ചു.

ഇരുവരും സുഹൃത്ത് ഷൊയ്ബിനൊപ്പം എത്തിയതോടെ രൂക്ഷമായ തർക്കമായി.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

തുടർന്ന് ഖാൻ തൻ്റെ കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ ഖാനെ മരത്തടികൊണ്ട് ആക്രമിക്കുകയായിരുന്നു.

ഖാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts