കാമുകന് വീഡിയോ അയച്ച് യുവതി ജീവനൊടുക്കി 

ന്യൂഡൽഹി: വീട്ടില്‍ നിരന്തരമായി ഉണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് 27കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ പാലൻപൂരിലാണ് സംഭവം.

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കാമുകന് തന്റെ മരണത്തെക്കുറിച്ച്‌ രണ്ട് വിഡിയോകള്‍ റെക്കോർഡുചെയ്‌ത് യുവതി അയയ്ക്കുകയും ചെയ്തു. ഇതില്‍ യുവതി അയാളോട് ക്ഷമാപണം നടത്തുന്നുണ്ട്.

പാലൻപൂരിലെ താജ്‌പുര മേഖലയില്‍ സഹോദരിയോടൊപ്പം താമസിച്ചിരുന്ന ബ്യൂട്ടി സലൂണ്‍ നടത്തിയിരുന്ന രാധ എന്ന യുവതിയാണ് ജീവനൊടുക്കിയത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരിക്കുന്നതിന് തൊട്ടുമുൻപ് തന്റെ കാമുകന് രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള രണ്ട് വിഡിയോ റെക്കോർഡു ചെയ്‌തിരുന്നു.

‘ദയവായി എന്നോട് ക്ഷമിക്കൂ, നിങ്ങളെ അറിയിക്കാതെ ഞാൻ തെറ്റായ നടപടി സ്വീകരിക്കുന്നു, സങ്കടപ്പെടരുത്. നിങ്ങളുടെ ജീവിതം, എപ്പോഴും സന്തോഷമായിരിക്കുക, ഞാൻ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത് ഞാൻ വീടും വഴക്കും കൊണ്ട് മടുത്തു’ എന്നിങ്ങനെയാണ് വിഡിയോയില്‍ പറയുന്നത്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടർന്ന് പാലൻപൂർ പോലീസ് ആശുപത്രിയില്‍ എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വിഡിയോകളും യുവതിയുടെ സഹോദരിയുടെ പരാതിയും ലഭിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts