നഗരത്തിൽ 24 കോടിയുടെ എം.ഡി.എം.എ. പിടിച്ചു; നൈജീരിയൻ വനിത അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിൽ 24 കോടിരൂപ വിലമതിക്കുന്ന 12 കിലോഗ്രാം എം.ഡി.എം.എ. ക്രിസ്റ്റലുകൾ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ടി.സി. പാളയയിൽ താമസിക്കുന്ന നൈജീരിയൻ വനിത റോസ്‌ലിനെ (40) അറസ്റ്റുചെയ്തു. സംസ്ഥാനത്തെ ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

ടി.സി. പാളയയിൽ പലചരക്ക് കട നടത്തുകയായിരുന്നു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

വിദേശയുവതി ലഹരി ഇടപാടുകൾ നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് സി.സി.ബി. നടത്തിയ പരിശോധനയിലാണ് കച്ചവടസ്ഥലത്തുനിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തത്. 70 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവിലുള്ള വിദേശപൗരന്മാർക്കും കോളേജ് വിദ്യാർഥികൾക്കും ഐ.ടി. ജീവനക്കാർക്കുമാണ് ലഹരിമരുന്ന് വിതരണംചെയ്തിരുന്നതെന്ന് യുവതി പോലീസിന് മൊഴിനൽകി.

മറ്റൊരു വിദേശവനിത വഴി മുംബൈയിൽനിന്നാണ് ലഹരിമരുന്ന് ബെംഗളൂരുവിലെത്തിച്ചതെന്നാണ് സൂചന. ഇവരെ പിടികൂടാനുള്ള ശ്രമം നടത്തുകയാണെന്നും കമ്മിഷണർ അറിയിച്ചു.

മുംബൈയിൽനിന്ന് സോപ്പ് പാക്കറ്റുകളിലും ഉണക്ക മീൻ പെട്ടികളിലുമാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. പലചരക്ക് കടയുടെ മറവിലാണ് ലഹരിമരുന്നു കച്ചവടം നടത്തിയിരുന്നത്.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

അഞ്ചുവർഷംമുൻപ് ബിസിനസ് വിസയിലാണ് യുവതി ബെംഗളൂരുവിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts