മെട്രോ ടിക്കറ്റ് നിരക്കിൽ 20% വരെ കൂടും: വിദഗ്ധ സമതി റിപ്പോർട്ട് 2 ആഴ്ചക്കുള്ളിൽ സമർപ്പിക്കും

ബംഗളുരു : മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമതി 2 ആഴ്ചക്കുള്ളിൽ ബി എം ആർ സിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ടിക്കറ്റ് നിരക്ക് 20% ത്തോളം വർധിക്കുമെന്നാണ് സൂചന.

റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ തരണിയുടെ നേതൃത്വത്തിലുള്ള സമതി ബി എം ആർ സി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

നേരെത്തെ നിരക്ക് പരിഷ്കരിക്കാനുള്ള ചട്ടകൂടുകൾ പരിചയപ്പെടാൻ ഹോങ്കോങ്, സിങ്കപ്പൂർ, ഡൽഹി നഗരങ്ങളിൽ സമതി സന്ദർശനം നടത്തിയിരുന്നു.

നിരക്ക് വർധനവിനെ കുറിച്ച് ജനങ്ങളോട് ബി എം ആർ സി എൽ അഭിപ്രായം തേടിയിരുന്നു.

എന്നാൽ നിരക്ക് വർധിപ്പിക്കരുതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപെട്ടത്. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളായി 240 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാൽ കുറഞ്ഞത് 20% എങ്കിലും കൂട്ടാതെ മുന്നോട്ട് പോകാനാകില്ലന്നാണ് ബി എം ആർ സി എല്ലിന്റെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
[masterslider id="10"]

Related posts

Click Here to Follow Us