അമല പോളും ധനുഷും പ്രണയത്തിൽ!!! ഇരുവരും മുൻ ബന്ധം ഉപേക്ഷിച്ചത് അതുകൊണ്ടോ??

തെന്നിന്ത്യൻ താരങ്ങളായ അമല പോളും ധനുഷും പ്രണയത്തിലോ?. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതവും. സംവിധായകൻ എ.എൽ.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാൽ, പിന്നീട് ആ ബന്ധം തകരുകയായിരുന്നു. 2011-ൽ എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകൾ’ എന്ന സിനിമയിൽ അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റിൽ നിന്നാണ് അമല-വിജയ് പ്രണയം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഒടുവിൽ 2014 ലാണ്…

Read More

ഖാർഗെയുടെ ബോർഡ് നശിപ്പിച്ചു, റോഡ് ഉപരോധിച്ച് കോൺഗ്രസ്‌

ബെംഗളൂരു: കോലാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് കർണാടകയിൽ കോൺഗ്രസ്‌ റോഡ് ഉപരോധിച്ചു. ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് അജ്ഞാത സംഘം നശിപ്പിച്ചത്. ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വക്കലേരിയിലെ റോഡ് ഉപരോധിച്ചു. കോലാര്‍ പോലീസ് പ്രവര്‍ത്തകരുമായി സംസാരിച്ചാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഖാര്‍ഗെ സ്ഥാനമേറ്റെടുക്കാന്‍ എത്തിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി…

Read More

ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇതാദ്യം..

ബെംഗളൂരു: ശബരിമല തീർത്ഥാടകർക്കായി ഈ തീർത്ഥാടനകാലത്ത് ബെംഗളൂരുവിൽ നിന്ന് സ്‌പെഷൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. തീർഥാടകരുടെ തിരക്ക് ഇക്കൊല്ലം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പരിഗണനയിലുണ്ട്. ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ എന്നിവിടങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ ആഴ്ചയിൽ മൂന്നുദിവസം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് 4 മാസത്തിനു ശേഷം മരിച്ചു

ബെംഗളൂരു: കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ്  കഴിഞ്ഞ നാല് മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മംഗളൂരു ആശുപത്രിയിൽ മരിച്ചു. ഉജേ മച്ചാറു സ്വദേശി എസ്.വൈ.എസ് നേതാവ് ഹമീദിന്റെ മകനും ഉപ്പിനങ്ങാടിയിലെ ‘ബ്രൈറ്റ് ലുക്ക്’വസ്ത്ര സ്ഥാപന ഉടമയുമായ കെ.അഷ്റഫ്(32) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം നാലിനാണ് യുവാവ് അപകടത്തിൽ പെട്ടത്.ഭാര്യയേയും രണ്ട് മക്കളേയും കാറിൽ ഇരുത്തി സാധനം വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മംഗളൂരു ആശുപത്രിയിൽ ചികിത്സ…

Read More

നയൻതാരയ്ക്കും വിഘ്‌നേഷിനും അനുകൂല റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്

ചെന്നൈ: നയൻതാരയും വിഗ്നേഷ് ശിവനും വാടക ഗർഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഐ സി എം ആർ നിർദ്ദേശപ്രകാരമുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടാണ് താരങ്ങൾ ഗർഭധാരണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് വൈകീട്ടാണ് പുറത്തുവിട്ടത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയന്റ് ഡയറക്ടറുടെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തലുകൾ. റിപ്പോർട്ട് പ്രകാരം 2016 മാർച്ചിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണെന്ന് തെളിഞ്ഞു . വാടക ഗർഭധാരണത്തിനു ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും കണ്ടെത്തി. വാടക ഗർഭധാരണ കരാറിൽ…

Read More

ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് കല്ല്

ബെംഗളൂരു: ഫ്ലിപ്പ്കാർട്ടിൻറെ  ദീപാവലി സെയിലിനോടനുബന്ധിച്ച്‌ ലാപ്‌ടോപ്പ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കല്ലും ഇ-മാലിന്യങ്ങളും. മംഗളൂരു സ്വദേശിയായ ചിൻമയ രമണക്കാണ് ലാപ് ടോപ്പിന് പകരം കല്ലും ഇ-മാലിന്യവും ലഭിച്ചത്. ഒക്ടോബർ 15നാണ് സുഹൃത്തിനുവേണ്ടി അസൂസ് ടി.യു.എഫ് എഫ്15 ഗെയിമിംഗ് ലാപ്ടോപ്പ് ചിൻമയ രമണ ഓർഡർ ചെയ്തത്. ഒക്ടോബർ 20ന് ലാപ്ടോപ്പ് ബോക്സ് വീട്ടിലെത്തി. എന്നാൽ പെട്ടി തുറന്നുനോക്കിയ ചിൻമയ കണ്ടത് കല്ലും ഈ മാലിന്യവും. ലാപ്ടോപിനുപകരം കല്ലും ഇ -മാല്യനവുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പറ്റിക്കപ്പെട്ടെന്നു മനസിലായ ഫ്ലിപ്കാർട്ടിന് മെയിൽ അയക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.…

Read More

മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി സൂചന

ബെംഗളൂരു: സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ സൂചനകൾ ലഭിച്ചതായി രാമനഗര പോലീസ്. ആത്മഹത്യ വിരൽ ചൂണ്ടുന്നത് ഹണിട്രാപ്പിലേക്കാണെന്ന് പോലീസ്. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് സ്ത്രീ സൂക്ഷിച്ചിരുന്നതായും ഇവ ഉപയോഗിച്ച് സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അശ്ലീല വീഡിയോകൾ പുറത്ത് വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. സ്വാമിയുടെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തു നിന്നും പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി സ്വാമി ആരോപിച്ചിരുന്നു. ഇതിനു…

Read More

ബസ് പര്യടനം സംഘടിപ്പിക്കാൻ ഒരുങ്ങി കർണാടക കോൺഗ്രസ്‌

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബസ് പര്യടനം സംഘടിപ്പിക്കാനൊരുങ്ങി കർണാടക കോൺഗ്രസ്‌ നേതൃത്വം. ബസ് യാത്ര നടത്തുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ഒരുക്കങ്ങൾ കർണാടക പിസിസി ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഡി.കെ. ശിവകുമാർ ഇത് സംബന്ധിച്ച സൂചനകൾ നൽകുകയും ചെയ്തു. ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിൽ എത്തുന്നത് വരെ യാത്ര നൽകിയ ഊർജം കർണാടകയിലെ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തി നിലനിർത്തുമെന്ന് ശിവകുമാർ പറഞ്ഞു. യാത്രയിൽ സജീവമായി പങ്കെടുക്കാത്ത നേതാക്കളെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുമെന്നും…

Read More

പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

ബെംഗളൂരു: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ബെൽത്തങ്ങാടി മഡ്ഡടുക്കയിൽ അബ്ബാസിൻറെ മക്കളായ സഫാൻ (എട്ട്), സിനാൻ (നാൽ) മരിച്ചത്. പനിയെ തുടർന്ന് സഹോദരങ്ങളെ ആദ്യം ബെൽത്തങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ, മൂത്ത സഹോദരൻ ഇന്നലെ രാത്രിയും ഇളയ സഹോദരനും ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

Read More

ഷിമോഗയിൽ സംഘർഷം, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ഷിമോഗ ജില്ലയിൽ സംഘർഷം തുടരുന്നു.  വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 3 പേരെ പോലീസ് പിടികൂടി. മാർക്കറ്റ് ഫൗസാൻ, അസർ എന്ന അസു, ഫറാസ് എന്നിവരെയാണ് ദൊഡ്ഡപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് പ്രതികളിൽ ഒരാളായ മാർക്കറ്റ് ഫൗസാനെതിരെ ചില ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് അക്രമിക്കപ്പെട്ടവരിൽ ഒരാളായ കുമാർ പറഞ്ഞു. അക്രമകാരികൾ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും ഇവർ പറയുന്നു. ‘ഞാൻ നിലത്തു വീണു, അവർ അപ്പോഴും എന്നെ ആക്രമിച്ചു, എന്റെ മുഖത്തവർ അടിച്ചു. തലയിൽ…

Read More
Click Here to Follow Us