അമല പോളും ധനുഷും പ്രണയത്തിൽ!!! ഇരുവരും മുൻ ബന്ധം ഉപേക്ഷിച്ചത് അതുകൊണ്ടോ??

തെന്നിന്ത്യൻ താരങ്ങളായ അമല പോളും ധനുഷും പ്രണയത്തിലോ?. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതവും. സംവിധായകൻ എ.എൽ.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാൽ, പിന്നീട് ആ ബന്ധം തകരുകയായിരുന്നു.

2011-ൽ എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകൾ’ എന്ന സിനിമയിൽ അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റിൽ നിന്നാണ് അമല-വിജയ് പ്രണയം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഒടുവിൽ 2014 ലാണ് തങ്ങൾ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതെന്നും ഇരുവരും പരസ്യമാക്കുന്നു. ആ വർഷം ജൂണിൽ തന്നെ വിവാഹനിശ്ചയവും വിവാഹവും നടന്നു. വൻ താരനിര അണിനിരന്ന ഈ വിവാഹം ചെന്നൈയിൽ വച്ചാണ് നടന്നത്.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

വിവാഹം കഴിഞ്ഞ ഒരു വർഷം ആകുമ്പോഴേക്കും ഈ ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അമല സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയതും മറ്റ് താരങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും വിജയ് എതിർത്തിരുന്നതായാണ് റിപ്പോർട്ട്. ഈ തർക്കം പിന്നീട് കുടുംബ ജീവിതത്തിനു വലിയ വില്ലനായി. ഒന്നിച്ചുപോകാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഇരുവരും വിവാഹമോചനത്തിനു തയ്യാറെടുത്തു. 2017 ൽ ഇരുവരും നിയമപരമായി വേർപിരിയുകയും ചെയ്തു.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

നടൻ ധനുഷ് ആണ് അമല-വിജയ് ബന്ധം തകരാൻ കാരണം അക്കാലത്ത് ആരോപണം ഉയർന്നിരുന്നു. വിജയിയുടെ പിതാവ് എ.എൽ.അഴഗപ്പൻ പരസ്യമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെ അമല തള്ളി. തന്റെ വിവാഹമോചനത്തിനു മറ്റാരും കാരണക്കാർ അല്ല എന്നും ധനുഷ് തന്റെ അടുത്ത സുഹൃത്തും ഉപകാരിയും മാത്രമാണെന്നുമാണ് അന്ന് അമല പറഞ്ഞത്.

എന്നാൽ ഇത്തരത്തിലൊരു ഗോസിപ്പ് ഇപ്പോൾ വീണ്ടും പൊങ്ങി വരുന്നു. ധനുഷിന്റെ വിവാഹ മോചനം ആണ് ഈ ഗോസിപ്പിന് വഴി തുറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts