ഖാർഗെയുടെ ബോർഡ് നശിപ്പിച്ചു, റോഡ് ഉപരോധിച്ച് കോൺഗ്രസ്‌

ബെംഗളൂരു: കോലാറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് കർണാടകയിൽ കോൺഗ്രസ്‌ റോഡ് ഉപരോധിച്ചു.

ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് അജ്ഞാത സംഘം നശിപ്പിച്ചത്.

ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വക്കലേരിയിലെ റോഡ് ഉപരോധിച്ചു. കോലാര്‍ പോലീസ് പ്രവര്‍ത്തകരുമായി സംസാരിച്ചാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ഖാര്‍ഗെ സ്ഥാനമേറ്റെടുക്കാന്‍ എത്തിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് കൈമാറി. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts