ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് 4 മാസത്തിനു ശേഷം മരിച്ചു

ബെംഗളൂരു: കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ്  കഴിഞ്ഞ നാല് മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മംഗളൂരു ആശുപത്രിയിൽ മരിച്ചു. ഉജേ മച്ചാറു സ്വദേശി എസ്.വൈ.എസ് നേതാവ് ഹമീദിന്റെ മകനും ഉപ്പിനങ്ങാടിയിലെ ‘ബ്രൈറ്റ് ലുക്ക്’വസ്ത്ര സ്ഥാപന ഉടമയുമായ കെ.അഷ്റഫ്(32) ആണ് മരിച്ചത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

കുടുംബത്തോടൊപ്പം കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം നാലിനാണ് യുവാവ് അപകടത്തിൽ പെട്ടത്.ഭാര്യയേയും രണ്ട് മക്കളേയും കാറിൽ ഇരുത്തി സാധനം വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മംഗളൂരു ആശുപത്രിയിൽ ചികിത്സ തുടർന്നെങ്കിലും ബോധം തിരിച്ചുകിട്ടുന്നതിന് മുമ്പേയാണ് മരണം സംഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts