നയൻതാരയ്ക്കും വിഘ്‌നേഷിനും അനുകൂല റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്

ചെന്നൈ: നയൻതാരയും വിഗ്നേഷ് ശിവനും വാടക ഗർഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഐ സി എം ആർ നിർദ്ദേശപ്രകാരമുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടാണ് താരങ്ങൾ ഗർഭധാരണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് വൈകീട്ടാണ് പുറത്തുവിട്ടത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയന്റ് ഡയറക്ടറുടെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തലുകൾ. റിപ്പോർട്ട് പ്രകാരം 2016 മാർച്ചിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണെന്ന് തെളിഞ്ഞു . വാടക ഗർഭധാരണത്തിനു ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും കണ്ടെത്തി. വാടക ഗർഭധാരണ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇരുവരും ഈ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. 

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

വാടക ഗർഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിർദ്ദേശങ്ങൾ പാലിച്ചിട്ടു തന്നെയാണ് മുൻപോട്ട് വന്നതെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അതേസമയം, കൃത്രിമ ഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രി ഗുരുതര വീഴ്ച വരുത്തി. ആശുപത്രി ചികിത്സാ രേഖകൾ സൂക്ഷിച്ചിട്ടില്ല. ഐസിഎംആറിന്റെ ചട്ടങ്ങൾ ലംഘിച്ചെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. ആശുപത്രിക്ക് വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts