ബസ് പര്യടനം സംഘടിപ്പിക്കാൻ ഒരുങ്ങി കർണാടക കോൺഗ്രസ്‌

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബസ് പര്യടനം സംഘടിപ്പിക്കാനൊരുങ്ങി കർണാടക കോൺഗ്രസ്‌ നേതൃത്വം.

ബസ് യാത്ര നടത്തുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ഒരുക്കങ്ങൾ കർണാടക പിസിസി ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഡി.കെ. ശിവകുമാർ ഇത് സംബന്ധിച്ച സൂചനകൾ നൽകുകയും ചെയ്തു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിൽ എത്തുന്നത് വരെ യാത്ര നൽകിയ ഊർജം കർണാടകയിലെ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തി നിലനിർത്തുമെന്ന് ശിവകുമാർ പറഞ്ഞു. യാത്രയിൽ സജീവമായി പങ്കെടുക്കാത്ത നേതാക്കളെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാഞ്ചജന്യ യാത്ര മാതൃകയാക്കി സംസ്ഥാനത്തുടനീളം ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കാനാണ് പാർട്ടി നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts