മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി സൂചന

ബെംഗളൂരു: സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ സൂചനകൾ ലഭിച്ചതായി രാമനഗര പോലീസ്. ആത്മഹത്യ വിരൽ ചൂണ്ടുന്നത് ഹണിട്രാപ്പിലേക്കാണെന്ന് പോലീസ്.

സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് സ്ത്രീ സൂക്ഷിച്ചിരുന്നതായും ഇവ ഉപയോഗിച്ച് സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അശ്ലീല വീഡിയോകൾ പുറത്ത് വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

സ്വാമിയുടെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തു നിന്നും പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി സ്വാമി ആരോപിച്ചിരുന്നു. ഇതിനു പിന്നിൽ അജ്ഞാതയായ ഒരു സ്ത്രീയാണെന്നും സ്വാമി ആത്മഹത്യകുറിപ്പിൽ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts