ബെംഗളൂരു: 1.7 കിലോ സ്വർണം മോഷ്ടിച്ചതിന് രണ്ട് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഏതാനും വർഷം മുമ്പ് പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് ഓഫീസ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ശനിയാഴ്ച കസ്റ്റംസ് സൂപ്രണ്ട് (വിജിലൻസ്) ശ്രീനിവാസ് ഗോപാൽ എം.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്. ഇതാദ്യമായല്ല കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സ്വർണം സംഭരണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. 2019ൽ ഗോഡൗണിൽ നിന്ന് 157 ഗ്രാം സ്വർണം കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സൂപ്രണ്ടുമാരും ഇൻസ്പെക്ടർമാരും ആണ് ഗോഡൗണിന്റെ ചുമതല വഹിച്ചിരുന്നത്,…
Read MoreTag: officers
കനത്ത മഴയിലെ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും; മുൻകരുതൽ സ്വീകരിക്കാൻ നിർദേശം
ബെംഗളുരു; കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ സൃഷ്ട്ടിച്ച കെടുതികൾ ജനജീവിതം തടസപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ പെയ്യാൻ സാഹചര്യം ഉള്ളതിനാൽ മുൻ കരുതലുകൾ എടുക്കണമെന്ന് ബിബിഎംപി കമ്മീഷ്ണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തിരുന്നു. കൂടാതെ മരങ്ങൾ ഒടിഞ്ഞ് വീണും ഒട്ടേറെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. കടപുഴകി വീണ മരത്തിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു, തുടർന്ന് ഒടിഞ്ഞു വീഴുന്ന മരങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കൺട്രോൾ റൂമുകൾ കൃത്യമായി പ്രവർത്തിക്കണമെന്നും…
Read Moreമലിനവെള്ള ഉപയോഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ
ബെംഗളുരു; യാദ്ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ചഗുണ്ഡല ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് വിഭാഗം പരിസരമാകെ പരിശോധന നടത്തി. ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…
Read Moreസീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ബെംഗളുരു; നഗരത്തിലെ മുതിർന്ന 13 ഐ.എ.എസ്. ഓഫീസർമാരെ സ്ഥലംമാറ്റി കർണാടകസർക്കാർ. കോവിഡ്- 19 വ്യാപനത്തിനിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പ്രതിരോധപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോപണമുയർന്നെങ്കിലും പതിവു നടപടിക്രമങ്ങൾ മാത്രമാണിതെന്നും പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സർക്കാർ വ്യകതമാക്കി. നിലവിൽ മംഗളൂരു പോലീസ് കമ്മിഷണറായ പി.എസ്. ഹർഷ ഉൾപ്പെടെയുള്ള മുതിർന്ന ഐ.എ.എസ്. ഓഫീസർമാരെയാണ് സ്ഥലം മാറ്റിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡി. ഐ.ജി. ആൻഡ് കമ്മിഷണർ ആയാണ് പി.എസ്. ഹർഷയെ സ്ഥലം മാറ്റിയത്. അഡ്മിനിസ്ട്രേഷൻ ഐ.ജി.പി. സീമന്ത് കുമാർ സിങ്ങിനെ ബെംഗളൂരു സെൻട്രൽ റേഞ്ച് ഐ.ജി.പി. യായും സ്ഥലം…
Read Moreകോവിഡ് ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം; ആബുലൻസ് എറിഞ്ഞ് തകർത്തു
ബെംഗളുരു; കലബുറഗിയിൽ കോവിഡ് സ്ഥിതീകിരിച്ച 14 പേരെ കൊണ്ടുപോകാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം,ആക്രമണത്തിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു. രോഗം സ്ഥിതീകരിച്ച കലബുറഗി താണ്ട ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ച 14 പേരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്കുനേരെയാണ് ആക്രമണം നടന്നത്. പ്രദേശത്തേക്ക് ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തി ആക്രമിക്കുികയായിരുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനിടെ ആംബുലൻസിനും ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിനുംനേരെ കല്ലെറിഞ്ഞു, വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പിന്നീട് കലബുറഗി…
Read Moreപരിശോധനക്കെത്തിയ ആരോഗ്യപ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ
ബെംഗളുരു; ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം, ബെലഗാവിയിലെ മാരൻഹോളിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കുനേരെ ആക്രമണം. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന നാലാളുകൾ ഉൾപ്പെടെ ഒമ്പതുപേരാണ് ജീവനക്കാർക്കെതിരേ അക്രമം അഴിച്ചുവിട്ടത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വറന്റീനുള്ളവരെ പിന്നീട് അറസ്റ്റുചെയ്യുമെന്നും മറ്റ് ആളുകൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. അക്രമം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചു, അടുത്തിടെ മുംബൈയിൽ നിന്നെത്തിയ 10 -ഓളം പേർക്ക് പ്രദേശത്ത് കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും മുംബൈയിൽ നിന്നെത്തിയ മറ്റുള്ളവരെയും സ്ഥലത്തെ സ്കൂളിൽ ക്വാറന്റീനിൽ…
Read Moreകൈക്കൂലി; രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ അറസ്റ്റിൽ
ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ രംഗസ്വാമിയും, അസിസ്റ്റന്റ് എൻജിനീയർ ശ്രീനിവാസ ഗൗഡയുമാണ് കുടുങ്ങിയത്.
Read Moreസർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, ശുചിമുറിയിൽ ഇല്ലായ്മകളോട് പൊരുതി ഒരു കുടുംബം
ബെംഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും (45) ഇന്ന് അന്തിയുറങ്ങുന്നത് ബന്ധുവിന്റെ ശുചിമുറിയിൽ. വീടുവയ്ക്കാൻ സഹായം അനുവദിച്ചതിനെ തുടർന്നു കുടിൽ ഇടിച്ചുനിരത്തിയതാണ് വിനയായത്. വീടിനായി അടിത്തറ ഒരുക്കി ഫണ്ടിനായി നോക്കിയിരുന്ന നിർധന കുടുംബം ഒടുവിൽ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവിന്റെ ശുചിമുറിയിൽ അഭയം തേടുകയായിരുന്നു. ദമ്പതികളുടെ ദുർഗതി പുറത്തറിഞ്ഞതോടെ, ഉദ്യോഗസ്ഥരെത്തി ബന്ധുവീട്ടുകാരെ ഭയപ്പെടുത്തി ശുചിമുറി പൂട്ടിച്ചു..ഇവരുടെ ഏകമകൻ ബെംഗളൂരുവിൽ കൈവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നു.…
Read Moreരുദ്രൻ അഭിഭാഷകൻ രൗദ്രനായി; കുടിച്ച് പൂസായി പോലീസുകാരെ ആക്രമിച്ച അഭിഭാഷകനെതിരെ കേസ്
ബംഗളുരു: കുടിച്ച് പൂസായി അഭിഭാഷകൻ പോലീസുകാരെ കയ്യേറ്റം ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം നടന്നത്. രുദ്രപ്പ എന്ന അഭിഭാഷകനാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച രുദ്രപ്പ പരിശോധനകൾക്കിടെയാണ് കുപിതനായി അക്രമം നടത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്ന ഇയാൾ പോലീസുകാരുടെ തലക്കിട്ട് സമീപത്ത് വ്യാപാരത്തിന് വച്ചിരുന്ന ചട്ടിഎടുത്തടിക്കുകയും, മറ്റൊരുദ്യോഗസ്ഥനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്ദിച്ചതിന് കേസെടുത്തതായി ദേവന്ഗരെ എസ്.പി ചേതന് സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല് റിപ്പോര്ട്ട് വന്നതിന് ശേഷം ഇയാള്ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു കൂടി കേസെടുക്കും.
Read More