സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലം മാറ്റം

ബെം​ഗളുരു; ന​ഗരത്തിലെ മുതിർന്ന 13 ഐ.എ.എസ്. ഓഫീസർമാരെ സ്ഥലംമാറ്റി കർണാടകസർക്കാർ. കോവിഡ്- 19 വ്യാപനത്തിനിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പ്രതിരോധപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോപണമുയർന്നെങ്കിലും പതിവു നടപടിക്രമങ്ങൾ മാത്രമാണിതെന്നും പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സർക്കാർ വ്യകതമാക്കി.

നിലവിൽ മംഗളൂരു പോലീസ് കമ്മിഷണറായ പി.എസ്. ഹർഷ ഉൾപ്പെടെയുള്ള മുതിർന്ന ഐ.എ.എസ്. ഓഫീസർമാരെയാണ് സ്ഥലം മാറ്റിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്‌ ഡി. ഐ.ജി. ആൻഡ് കമ്മിഷണർ ആയാണ് പി.എസ്. ഹർഷയെ സ്ഥലം മാറ്റിയത്. അഡ്മിനിസ്ട്രേഷൻ ഐ.ജി.പി. സീമന്ത് കുമാർ സിങ്ങിനെ ബെംഗളൂരു സെൻട്രൽ റേഞ്ച് ഐ.ജി.പി. യായും സ്ഥലം മാറ്റി.

കൂടാതെ കെ.വി. ശരത്ചന്ദ്രയാണ് അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള പുതിയ ഐ.ജി.പി. ആന്റി നക്സൽ ഫോഴ്സ് ഡി.ഐ.ജി. വികാസ് കുമാറിനെ മംഗളൂരു സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ച് ഉത്തരവായി.

കൂടാതെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡി.ഐ.ജി.യായിരുന്നു സിദ്ദരാമപ്പയെ സി.ഐ.ഡി. സാമ്പത്തിക കുറ്റകൃത്യവിഭാഗം ഡി.ഐ.ജി.യായി നിയമിച്ചു. ബി.എസ്. ലോകേഷ്‌കുമാറാണ് ബെംഗളൂരു ഐ.എസ്. ഡി. ഡി.ഐ.ജി. ത്യാഗരാജനെ ബെലഗാവി സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു. ചിക്കമഗളൂരു എസ്. പി.യെ ഇന്റലിജൻസ് എസ്.പി.യായും ദിവ്യ സാറ തോമസിനെ ചാമരാജ്നഗർ എസ്. പി.യായും നിയമിച്ച് ഉത്തരവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us