ബെംഗളൂരു: ഹവേരി മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ നെഹറു ഒലെകര്‍, രണ്ട് മക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഒലെകര്‍, മക്കള്‍ ദേവരാജ്, മഞ്ചുനാഥ് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 2000 രൂപ നിരക്കില്‍ പിഴയുമാണ് ശിക്ഷ. വാണിജ്യ-വ്യവസായ റിട.ഡെപ്യൂടി ഡയറക്ടര്‍ എച് കെ രുദ്രപ്പ, പൊതുമരാമത്ത് റിട.അസി.എക്‌സിക്യുടീവ് എന്‍ജിനീയര്‍മാരായ പിഎസ് ചന്ദ്രമോഹന്‍, എച് കെ കല്ലപ്പ, ഷിഗ്ഗോണ്‍ സബ് ഡിവിഷണല്‍ കമീഷണര്‍ ശിവകുമാര്‍ പുട്ടയ്യ കമഡോഡ്, ഹവേരി കോര്‍പറേഷന്‍ അസി.എന്‍ജിനിയര്‍ കെ കൃഷ്ണ നായിക്…
Read MoreTag: mangaluru
പ്രവീൺ നെട്ടാരു വധക്കേസ് പ്രതി തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിക്കാനാണ് നീക്കം. കേരള അതിർത്തിയ്ക്ക് അടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെ മത്സരിപ്പിക്കുക എന്നാണ് റിപ്പോർട്ട് . സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രവീൺ നെട്ടാരുവിന്റെ വീട് കൊലയാളി…
Read Moreചുണ്ണാമ്പിനു പകരം എലിവിഷം തേച്ചു മുറുക്കി, വായോധിക മരിച്ചു
ബെംഗളൂരു: ചുണ്ണാമ്പിന് പകരം അബദ്ധത്തില്‍ എലിവിഷം പുരട്ടി വെറ്റില മുറുക്കിയ വയോധിക മരിച്ചു. ഗംഗോളിയിലെ സധു പൂജാരിയാണ്(71) മരിച്ചത്. ഈ മാസം ആറിനാണ് വൃദ്ധക്ക് കൈയബദ്ധം സംഭവിച്ചത്. ഗുരുതര നിലയില്‍ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ഗംഗോളി പോലീസ് കേസെടുത്തു.
Read Moreഅധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊന്നു
ബെംഗളൂരു: ശാന്തിനഗറില്‍ സ്കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍ക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവ ദിവസം മകള്‍ സ്കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വാതില്‍ക്കലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസിന്…
Read Moreകാറും ബസും കൂട്ടിയിടിച്ച് 12 വയസുകാരൻ മരിച്ചു
ബെംഗളൂരു: കഡബ-സുബ്രഹമണ്യ ഹൈവേയിലെ മര്‍ഡാലയില്‍ ഐതൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കര്‍ണാടക ആര്‍ടിസി ബസും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് 12 കാരന്‍ മരിച്ചു. കെആര്‍ പേട്ടയിലെ നടേശിന്റെ മകന്‍ പ്രിത്വിയാണ് മരിച്ചത്. പിതാവ് നടേശ് (45), മാതാവ് രൂപ (30), ബന്ധുക്കളായ രോഹിണി (20), കൃഷ്ണ ഗൗഡ (45), രവി (38), പാര്‍വതി (38) എന്നിവരെ പരിക്കുകളോടെ ആദ്യം പുത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. കഡബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം…
Read Moreകാർ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഞ്ഞനാടി കല്ലക്കട്ടയിൽ കേരള രജിസ്ട്രേഷനുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് കോഴിക്കോട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. മംഗളൂരു കുത്താറിലെ സന്തോഷ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി അനിൽകുമാറാണ് (41) മരിച്ചത്. ദേർളക്കട്ടയിലെ ജ്യൂസ് മാജിക് ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്ന അനിൽകുമാർ ഭക്ഷണവിതരണവും നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്ക് അനിൽകുമാർ തന്റെ ഇരുചക്രവാഹനത്തിൽ കല്ലക്കട്ടയിൽ നിന്ന് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോകുമ്പോൾ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തലക്ക്…
Read Moreകോളേജ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കോളജ് അധ്യാപികയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൽക്കി എസ് കോടിയിലെ ബി.വി.അമിതയാണ് മരിച്ചത്. മംഗളൂരു വാമടപ്പടവിലെ കോളേജിൽ ഗസ്റ്റ് ലക്‌ചറാണ് അമിത. സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോയ അമിത വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. 12 വർഷം മുമ്പ് വിവാഹിതയായ അവർക്ക് എട്ട് വയസുള്ള മകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreവിദേശ മദ്യവുമായി 3 പേർ പിടിയിൽ
ബെംഗളൂരു: ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍. മേനംകുളം സെന്റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് , ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര , ലക്ഷം വീട്ടില്‍ നിസാം എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു എസ്.ഐ ഡി.ജെ. ഷാലുവിന്റെ നേതൃത്വത്തില്‍ മംഗളൂരു ജങ്ഷനില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പിറകില്‍ 26 കുപ്പികളില്‍ കടത്തിയ 37 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.
Read Moreമലയാളി ദമ്പതികൾ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരു ഫല്‍നീറിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രവീന്ദ്രന്‍ (55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ചൊവ്വാഴ്ച രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. രവീന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ്. പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read Moreഭക്ഷ്യ വിഷബാധ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
ബെംഗളൂരു: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്‌സിംഗ് കോളജ് എന്ന സ്വകാര്യ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചു. ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചിടുന്നതെന്ന് പ്രിന്‍സിപല്‍ ശാന്തി ലോബോ അറിയിച്ചു. എ ജെ, ഫാദര്‍ മുള്ളേര്‍സ്, കെഎംസി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ച കുട്ടികളില്‍ ഏറെ പേരേയും രക്ഷിതാക്കള്‍…
Read More