എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ 

കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. വടകരയിലാണ് സംഭവം.

കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ന്റെ പരാതിയില്‍ ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പൊലീസ് കേസെടുത്തു.

അടുത്ത സുഹൃത്തുക്കളായ ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കഴിക്കാനായി മഹേഷ് ബീഫുമായാണ് എത്തിയത്.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

മദ്യപിക്കുന്നതിനിടെ നിധീഷ് ബീഫ് കഴിച്ചു. ബീഫില്‍ എലിവിഷം ചേർത്തതായി മഹേഷ് പറഞ്ഞെങ്കിലും നിധീഷ് അത് തമാശയാണെന്നാണ് കരുതിയത്. തുടർന്ന് വീണ്ടും ബീഫ് കഴിക്കുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസം വയറുവേദന ഉള്‍പ്പെടെയുളള അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് നിധീഷ് ഓർക്കാട്ടേരിയിലെ ആശുപ്രതിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്തിനാണ് ബീഫില്‍ എലിവിഷം ചേർത്തതെന്ന് വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts