ബോബി ചെമ്മണ്ണൂർ ജയിലിലേക്ക് 

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ് ചെയ്തത്. അഡ്വ. ബി രാമൻപിള്ളയാണ് ബോബിക്കായി ഹാജരായത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു.

ഗുരുതരമായ കുറ്റമല്ല ബോബി ചെയ്തതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

പോലീസ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍, രണ്ടു ദിവസം മുന്‍പ് വീണ് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ടെന്നും താന്‍ അള്‍സര്‍ രോഗിയാണെന്നും ബോബി കോടതിയെ അറിയിച്ചു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ജാമ്യം വേണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ബോബിക്കു വേണ്ടി അഭിഭാഷകന്‍ ബി രാമന്‍ പിള്ള ആവശ്യപ്പെട്ടു.

വ്യവസായി ആയ പ്രതി സാമ്ബത്തികമായി പ്രബലനാണെന്നും കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കുന്തീദേവി പരാമര്‍ശത്തിനു ശേഷവും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ശരീരത്തില്‍ സ്പര്‍ശിച്ചു എന്നത് തെറ്റാണെന്നും പ്രതിഭാഗം വാദിച്ചു.

ഇന്നലെ രാവിലെ വയനാട്ടിലെ റിസോട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ വൈകിട്ട് ഏഴോടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വൈദ്യപരിശോധന പൂർത്തിയാക്കി എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ച വ്യവസായി ബോബി ചെമ്മണൂരിനെ ഇന്നലെ ലോക്കപ്പിലാക്കിയിരുന്നു.

ഇന്ന് പുലർച്ചെ അഞ്ചരയോടെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts