ഉയര്‍ന്ന ജാതിയില്‍ പെട്ട യുവാവ്‌ വീട്ടില്‍ അതിക്രമിച്ചു കടന്ന് പി.യു.വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാല്‍സംഘം ചെയ്തു;ഒരു കഷ്ണം കയറില്‍ ജീവിതം തീര്‍ത്ത് പെണ്‍കുട്ടി;കുറ്റവാളിയെ ഉടനെ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തി നാട്ടുകാര്‍.

ബെംഗളൂരു: പ്രീ യുനിവേര്‍സിറ്റി ഒന്നാം വര്‍ഷം (പ്ലസ് വണ്‍) പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ്‌ അതിക്രമിച്ചു വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു.ദുഃഖം താങ്ങാന്‍ വയ്യാതെ പെണ്‍കുട്ടി തൂങ്ങി മരിച്ചു.

സംഭവം  നടന്നത് ബംഗാരപേട്ട് താലൂക്കിലെ വടരഹള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ആയിരുന്നു. ബോവി എന്നാ താഴ്ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ സമീപത്തു ഉള്ള ഉയര്‍ന്ന ജാതിയില്‍ പെട്ട 22 വയസ്സുകാരന്‍ വീട്ടില്‍ കയറി ഉപദ്രവിക്കുകയായിരുന്നു.

  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി

വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ഉള്ള സമയത്ത് ആണ് ഈ ക്രൂര സംഭവം നടന്നത് എന്ന് ബതമംഗല പോലീസ് അറിയിച്ചു.ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ഈ വാര്‍ത്ത‍ പുറം ലോകം അറിയുന്നത്.

സുന്ദരപാളയയിലെ ജൂനിയര്‍ കോളേജില് കൊമേഴ്സ്‌ കോഴ്സ്  പഠിക്കുകയായിരുന്നു പെണ്‍കുട്ടി.

കാണാതായ പ്രതിക്കെതിരെ വിവിധ ( Protection of Civil Rights (PCR) Act and Pocso Act)വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട് എന്ന് കെ ജി എഫ് പോലീസ് സുപ്രണ്ട് പരമേശ്വര ഹെഗ്ടെ അറിയിച്ചു.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

പ്രതിയെ ഉടന്‍ തന്നെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ കൊലാറില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
[masterslider id="10"]

Related posts

Click Here to Follow Us