വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ ട്യൂഷന്‍ അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: ട്യൂഷന്‍ ക്ലാസില്‍ എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.

മണ്ഡ്യയിലെ അഭിഷേക് ഗൗഡ(25)യെ ആണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു.

നവംബര്‍ 23-ന് ആണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജെ.പി. നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ജനുവരി അഞ്ചാം തീയതി മണ്ഡ്യയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായിരുന്നില്ല.

തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്.

അഭിഷേക് വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണെന്ന് സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ലോകേഷ് ബി.ജെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts