മലയാളി ദമ്പതികൾ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരു ഫല്‍നീറിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രവീന്ദ്രന്‍ (55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്.

ചൊവ്വാഴ്ച രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. രവീന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts