ഐസ്ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി, കുട്ടികൾ ആശുപത്രിയിൽ

ചെന്നൈ: ഐസ്ക്രീമിന് ഉള്ളിൽ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുൺരം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്ന് ജിഗർതണ്ട ഐസ്ക്രീം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്.

മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിൽ അൻബു സെൽവവും കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയാണ് സംഭവം. രാവിലെ 11 മണിക്ക് ക്ഷേത്രത്തിന് സമീപം ലഘുഭക്ഷണ കടയിൽ നിന്ന് കുട്ടികൾക്ക് ഐസ് ക്രീം വാങ്ങി നൽകുകയായിരുന്നു. കുട്ടികൾ ഐസ്ക്രീം കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ ചത്ത തവളയെ കണ്ടെത്തി. ഇത് കണ്ട അൻബു സെൽവത്തിന്റെ മകൾ ഇക്കാര്യം പിതാവിനോട് പറഞ്ഞു.അനുസരിച്ച് ഐസ്ക്രീം കഴിച്ച കുട്ടികളെ സമീപത്തെ തിരുപ്പറങ്കുൺറം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts