കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; പോലീസ് കേസെടുത്തു

ബെംഗളൂരു: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് പെയിന്റിങ് തൊഴിലാളി മരിച്ച സംഭവത്തില്‍ കേസെടുത്തു.

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ പെയിന്റ് അടിക്കുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

നോർത്ത്-ഈസ്റ്റ് ബംഗളുരുവില്‍ തനിസാന്ദ്ര മെയിൻ റോഡിലുള്ള ശോഭ ക്രൈസാന്തിമം അപ്പാർട്ട്മെന്റിലാണ് അപകടം സംഭവിച്ചത്.

വൈറ്റ്ഫീല്‍ഡ് സ്വദേശിയായ ആർ കൃഷ്ണ (44) അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

കൃഷ്ണയുടെ ഭാര്യ ശാന്തമ്മ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കരാറുകരായ നരേന്ദ്ര ബാബു, കൃഷ്ണ എന്നിവരെ പ്രതിയാക്കി പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തു.

ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ജോലി സമയത്ത് കൃഷ്ണ ധരിച്ചിരുന്ന സുരക്ഷാ ബെല്‍റ്റ് പൊട്ടുകയായിരുന്നു എന്ന് അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും പോലീസിനോട് പറഞ്ഞു.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
[masterslider id="10"]

Related posts