ബെംഗളൂരു: മെയ് 11ന് മാണ്ട്യയിലെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്‍റെ മരണം തലക്കും നെഞ്ചിനുമേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഗ്രീസിന്‍റെ അംശം കണ്ടെത്തിയെന്നും ശക്തമായ ആഘാതത്തെ തുടർന്നുണ്ടായ പരിക്കുകളാണ് ശരീരത്തിൽ ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോവുകയും അവിടെവെച്ച് ജംഷീദിന് അപകടം പറ്റിയെന്നും സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു.
Read MoreTag: malayali
കർണാടകയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
ബെംഗളൂരു: കർണാടക മടിക്കേരിക്കടുത്ത് സ്വണ്ടിക്കുപ്പയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കാടാച്ചിറ സ്വദേശി മരിച്ചു. കാടാച്ചിറ കണ്ണാടിച്ചാലിലെ ഷാനില്‍ ആണ് മരണപ്പെട്ടത്.ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബെംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . കാപ്പാട് സ്വദേശി റഫ്ഷാദിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാനിൽ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
Read Moreലഹരി ഇടപാട് ; 2 മലയാളികൾക്ക് 10 വർഷം തടവ്
ബെംഗളൂരു: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നർക്കോട്ടിക്സ് വിഭാഗം കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ കോടതി വിധിച്ചു. കണ്ണൂർ ആലക്കോട് സ്വദേശി ജോൺസൺ ജോസഫ്, ഇടുക്കി കൊന്നത്തടി സ്വദേശി ബിജു എബ്രഹാം എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ലഹരി കച്ചവടത്തിനായി കേരളത്തിൽ നിന്നും നിരന്തരം ഇവർ ബെംഗളൂരുവിലേക്ക് വന്നിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തവരക്കരെ ബസ്റ്റോപ്പിൽ നിന്നും ഇവരുടെ കയ്യിൽ നിന്നും 6.3 കിലോഗ്രാം ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ്…
Read Moreതടാകത്തിൽ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയെ കാണാതായി
ബെംഗളൂരു: തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയെ കാണാതായി. തിരുവല്ല സ്വദേശി വിജുവിന്റെ മകൻ വിപിനെയാണ് കാണാതായത്. പിയു ഒന്നാം വർഷ വിദ്യാർത്ഥിയായ വിപിൻ കൂട്ടുകാർക്കൊപ്പം ബുഡിഗരെയ്ക്ക് സമീപമുള്ള തടാകത്തിൽ ഇന്നലെ വൈകുന്നേരമാണ് പോയത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. വിപിനായി രാത്രി മുഴുവൻ പോലീസും അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഉദയനഗർ ടിൻഫാക്ടറിക്ക് സമീപമാണ് വിപിൻ താമസിച്ചിരുന്നത്.
Read Moreതാമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോട് തൃക്കരിപ്പൂർ പളളത്തിൽ മുഹമ്മദ് അലി(56) ആണ് മരിച്ചത്. എച്ച്എസ്ആർ ലേഔട്ടിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ അലി തനിച്ചായിരുന്നു താമസം. 2 ദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അലി ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് മരുമകൻ സമീർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മുറി തുറന്നപ്പോളാണ് മരിച്ച നിലയിൽ അലിയെ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കല്ലജ് മോർച്ചറിയിലേക് മാറ്റി. ഭാര്യ : ഫാത്തിമ മക്കൾ : ശബീബ്…
Read Moreമലയാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കൊല്ലം പാരപിള്ളി മാങ്കൂട്ടത്തിൽ എൻ ബാബുവിനെ (64) ബെംഗളൂരു രാംപുരയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയും മകളും നാട്ടിലയത്തിനാൽ ബാബു വീട്ടിൽ തനിച്ചായിരുന്നു. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഈസ്റ്റ് പോയിന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് കൽപള്ളി ശമശാനത്തിൽ 12:00 മണിക്ക് നടക്കും.
Read Moreകർണാടക പഞ്ചഗുസ്തിയിൽ തിളങ്ങി മലയാളി താരം ഷഹിം
ബെംഗളൂരു : കർണാടക സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ മേഴത്തൂർ സ്വദേശി മുഹമ്മദ് ഷഹീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .തുടർന്ന് ഈ മാസം 18,19,20 ന് ഗോവയിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിലേക്കും മുഹമ്മദ് ഷഹീം തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റ കൈകൊണ്ട് 30 സെക്കൻഡിൽ 30 (ONE ARM knuckle)പുഷ്അപ്പും, 30 സെക്കൻഡിൽ 40 ക്ലാപ്പിങ്ങ് പുഷ്അപ്പ് ചെയ്ത് രണ്ട് IB ലോക റെക്കോർഡ് സ്വന്തമാക്കി നാടിൻറെ അഭിമാനമായി മാറിയിരുന്നു ഷഹീം . കൂടാതെ മിസ്റ്റർ പാലക്കാട് MR കേരളയും ആയിട്ടുണ്ട്. വീട്ടുകാരുടെയും സുൃത്തുക്കളുടെയും പിന്തുണയും ഷഹിമിനുണ്ട്…
Read Moreമലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് വിളിക്കാം കുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് ആണ് മരിച്ചത്. മാണ്ഡ്യ മദ്ദൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമാനിലായിരുന്ന ജംഷീദ് ഒന്നരമാസം മുൻപായിരുന്നു നാട്ടിലെത്തിയത്. പുതിയതായി തുടങ്ങുന്ന ബിഐൻസ് ആവശ്യത്തിനായി സുഹൃത്തുക്കളുമായി റിയാസ് ഷെബിൻഷ എന്നിവരോടൊപ്പം ഞായറാഴ്ചയാണ് ജംഷീദ് ബെംഗളൂരുവിൽ എത്തിയത്. തിങ്കളാഴ്ച രാത്രി കാറിൽ നാട്ടിലേക്കമടങ്ങുമ്പോൾ യാത്രയ്ക്കിടെ ഉറങ്ങാൻ വേണ്ടിയാണ് കാർ മദ്ദൂരിൽ നിർത്തിയിട്ടതെന്നും എന്നാൽ ഇരുവരും ഉറക്കമുണർന്നപ്പോളാണ് ജംഷീദിനെ കാണാനില്ല എന്ന മനസിലാക്കിയതെന്നും…
Read Moreജലസംഭരണിയിൽ വീണ് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: വീടിനു താഴെയുള്ള ജലസംഭരണിയിൽ വീണ് വീട്ടമ്മ മരിച്ചു. ബെംഗളൂരു ജാലഹള്ളി വെസ്റ്റ് ടി ദാസറഹള്ളി റോഡിൽ ആഞ്ജനേയ രാഘവേന്ദ്ര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടകര സ്വദേശി ബാബുവിന്റെ ഭാര്യ ഒ. വി ഗീതയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിന്റെ പുറക് വശത്തിനോട് ചേർന്ന് കിടക്കുന്ന ജലസംഭരണിയിൽ ആണ് ഗീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു വെളിയിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ എടുക്കാൻ പോയ ഗീത ഏറെ വൈകിയിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിനോടുവിൽ ആണ് ഗീതയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Read Moreവൈറൽ ആയി സ്വിഗി ഡെലിവറി ഗേളിന്റെ കുറിപ്പ്
ബെംഗളൂരു: ഇന്നത്തെ സമൂഹത്തിൽ നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ നമ്മുക്ക് ചുറ്റും ഉണ്ട്. സ്ത്രീകളോട് രാത്രിയിലെ ജോലിയ്ക്ക് എന്തിന് പോകുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല. രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുത്, പുറത്ത് പോവുകയാണെങ്കില്‍ വസ്ത്രധാരണത്തിൽ ശ്രദ്ധ വേണം , സന്ധ്യയ്ക്ക് മുമ്പ് വീട്ടില്‍ കയറണം ഇങ്ങനെ പറയുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇങ്ങനെ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. അവരോട് തര്‍ക്കിക്കാന്‍ ആർക്കും പറ്റില്ല. എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ധെെര്യമായി മുന്നോട്ട് പോകണമെന്ന് തുറന്ന് പറയുകയാണ് നില ചന്ദന എന്ന സ്വിഗി ഡെലിവറി ഗേള്‍.…
Read More