മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് വിളിക്കാം കുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് ആണ് മരിച്ചത്. മാണ്ഡ്യ മദ്ദൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒമാനിലായിരുന്ന ജംഷീദ് ഒന്നരമാസം മുൻപായിരുന്നു നാട്ടിലെത്തിയത്. പുതിയതായി തുടങ്ങുന്ന ബിഐൻസ് ആവശ്യത്തിനായി സുഹൃത്തുക്കളുമായി റിയാസ് ഷെബിൻഷ എന്നിവരോടൊപ്പം ഞായറാഴ്ചയാണ് ജംഷീദ് ബെംഗളൂരുവിൽ എത്തിയത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തിങ്കളാഴ്ച രാത്രി കാറിൽ നാട്ടിലേക്കമടങ്ങുമ്പോൾ യാത്രയ്ക്കിടെ ഉറങ്ങാൻ വേണ്ടിയാണ് കാർ മദ്ദൂരിൽ നിർത്തിയിട്ടതെന്നും എന്നാൽ ഇരുവരും ഉറക്കമുണർന്നപ്പോളാണ് ജംഷീദിനെ കാണാനില്ല എന്ന മനസിലാക്കിയതെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് ജംഷീദിന്റെ സുഹൃത്തുക്കളായ റിയാസും ഷെബിൻഷായും പോലീസിനു നൽകിയ മൊഴി. ഒമൃതദേഹം മാണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts