യുവതി പൊള്ളലേറ്റു മരിച്ചു; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്  

ബെംഗളൂരു: ഗുരുതരമായി പൊള്ളലേറ്റ 30 കാരിയായ വീട്ടമ്മ വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരണത്തിന് കീഴടങ്ങി. യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവിനും അമ്മായിയമ്മയ്ക്കും ഭർതൃസഹോദരനുമെതിരെ വീട്ടുകാർ ആർടി നഗർ പോലീസിൽ പരാതി നൽകി.

മറ്റദഹള്ളി സ്വദേശി ഷാജിയയാണ് മരിച്ചത്. ഏപ്രിൽ 20ന് വീട്ടിൽവെച്ചാണ് ഷാജിയ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ പോലീസ് പറയുന്നത്. രാത്രി 10 മണിക്ക് ഭർത്താവ് ഇമ്രാനും അമ്മായിയമ്മ നസീമയും ഭക്ഷണത്തെ ചൊല്ലി യുവതിയുമായി വഴക്കിട്ടിരുന്നു. പിന്നീട് അവർ അത്താഴം കഴിച്ച് ഹാളിൽ ഇരിക്കുമ്പോളാണ് ഷാജിയ അവളുടെ മുറിയിൽ കയറി സാനിറ്റൈസർ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഇമ്രാൻ, സഹോദരൻ, റിസ്വാൻ, നസീമ എന്നിവർ ചേർന്ന് തീ അണച്ച് ആശുപത്രിയിലെത്തിച്ചു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ആദ്യം വീട്ടുകാർ പരാതി ഉന്നയിച്ചിരുന്നില്ലെങ്കിലും മരണക്കുറിപ്പ് ലഭിച്ചതൊടെ വീട്ടുകാരുമായി ബന്ധപ്പെട്ട പൊലീസിന് ഷാജിയയുടെ അമ്മയാണ് പരാതി നൽകിയത്. ഇമ്രാൻ, റിസ്വാൻ, നസീമ എന്നിവരുടെ മർദ്ദനത്തെ തുടർന്നാണ് ഷാജിയ ആത്മഹത്യ ചെയ്തതെന്നാണ് ഇവരുടെ ആരോപണം. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഭാരതി നഗർ സ്വദേശിയാണ് ഷാജിയ. ഏഴ് വർഷത്തിലേറെയായി ഇലക്ട്രീഷ്യനായ ഇമ്രാനുമായി വിവാഹിതയായിട്ട്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts