വൈറൽ ആയി സ്വിഗി ഡെലിവറി ഗേളിന്റെ കുറിപ്പ്

ബെംഗളൂരു: ഇന്നത്തെ സമൂഹത്തിൽ നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ നമ്മുക്ക് ചുറ്റും  ഉണ്ട്. സ്ത്രീകളോട് രാത്രിയിലെ ജോലിയ്ക്ക് എന്തിന് പോകുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല.

രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുത്, പുറത്ത് പോവുകയാണെങ്കില്‍ വസ്ത്രധാരണത്തിൽ ശ്രദ്ധ വേണം , സന്ധ്യയ്ക്ക് മുമ്പ് വീട്ടില്‍ കയറണം ഇങ്ങനെ പറയുന്നവരാണ് ഒട്ടുമിക്ക ആളുകളും.

ഇങ്ങനെ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. അവരോട് തര്‍ക്കിക്കാന്‍ ആർക്കും പറ്റില്ല. എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ധെെര്യമായി മുന്നോട്ട് പോകണമെന്ന് തുറന്ന് പറയുകയാണ് നില ചന്ദന എന്ന സ്വി​​ഗി ഡെലിവറി ​ഗേള്‍. എവിടെയും പെണ്‍കുട്ടികള്‍ തന്റേടം കണ്ടെത്തുകയാണ് വേണ്ടതെന്നും ബെംഗളൂരുകാരിയായ നില പറയുന്നു.

നില കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

Hii… എന്റെ പേര് നില ചന്ദന
ഞാന്‍ ബെംഗളൂരുവിൽ ആണ്
എന്റെ ജോലി കാലത്ത് 10am to 8pm വരെ അക്കൗണ്ടന്റ്
അതിനു ശേഷം 8pm മുതല്‍ രാത്രി 12 മണിവരെ ഞാന്‍ സ്വിഗ്ഗി ഡെലിവറി ഗേൾ ആണ്
എന്റെ വിദ്യാഭ്യാസം പോസ്റ്റ്‌ ഗ്രാജുയേഷൻ ആണ്
ഞാന്‍ വിവാഹിത ആണ് ഭര്‍ത്താവ് ഒരു ഡ്രൈവര്‍ ആണ്
ഇവിടെ ഈ പോസ്റ്റ്‌ ഇടുന്നത് എനിക്ക് തോന്നിയ ഒരു കാര്യം നിങ്ങളോട് പറയാന്‍ ആണ്, ഇതു അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല…
അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാന്‍ അതും പാതിരാത്രി നിന്നെ കുറിച്ച്‌ മറ്റുള്ളവര്‍ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും
ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേള്‍ ആയി ജോലി ചെയ്യാന്‍
ഇതു എന്നോട് ഒരു ആള്‍ പറഞ്ഞത് ആണ്
എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് അത് കൊണ്ട് ആത്മഹത്യ ചെയ്യാനോ അല്ലെങ്കില്‍ വേശ്യവൃത്തി ചെയ്തു കാശു ഉണ്ടാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നെ കുറിച്ച്‌ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു എന്റെ ജീവിത രീതികളെ മാറ്റി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല
ഈ പറയുന്നവര്‍ ആരും എനിക്ക് ഉള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനും വരില്ല
പാതിരാത്രി ആയാലും ആത്മ ധൈര്യം കൈവിടാതെ ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണ് അത് കൊണ്ട് ആണ് ഞാന്‍ സ്വിഗി ഡെലിവറി ഗേൾ ആയി ജോലി ചെയ്യുന്നത്.
നമ്മുടെ കേരളത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പുറത്തു കണ്ടാല്‍ തന്നെ പലരീതിയില്‍ വിലയിരുത്തുന്നവരാണ് പലരും.
എന്നാല്‍ അതെ കേരളത്തിലെ ആളുകള്‍ ബാംഗ്ലൂര്‍ ഒരുപാട് ഉണ്ട് അവര്‍ ഫുഡ്‌ ഓർഡർ ചെയ്തു ഞാന്‍ ഡെലിവറി ചെയ്യുമ്പോള്‍ എന്നെ അഭിനന്ദികുന്നു,
എന്താ കേരളത്തില്‍ മാത്രം ഇങ്ങനെ ചെയ്യാത്തത് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ഇല്ലെ? ഉണ്ട് പക്ഷെ ഭയം അത് കേരളത്തില്‍ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ട്
ഒരു കാര്യം അറിയാമോ ഞാന്‍ രാത്രി ഓരോ ഓര്‍ഡര്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ പല നാട്ടിലെ ഡെലിവറി ജോബ് ചെയ്യുന്ന ബോയ്സ് ഉണ്ടാകും എന്നാല്‍ ഞാന്‍ ചെന്നാല്‍ അവര്‍ എല്ലാവരും ആദ്യം എന്റെ ഓര്‍ഡര്‍ കൊടുത്തു പറഞ്ഞു അയക്കും അത് ഒരു പെണ്‍കുട്ടി ആണ് എന്ന് ആ ഹോട്ടലിലെ ആളുകളോട് പറയും എന്നിട്ട് എന്നെ ആദ്യം അവിടെ നിന്ന് സേഫ് ആയി പറഞ്ഞു വിടും
ചില ലൊക്കേഷൻ ചെല്ലുമ്പോള്‍ എനിക്ക് വഴി അറിയില്ല ആ വഴി വരുന്ന ഡെലിവറി ബോയ്സ് ആരോട് എങ്കിലും ഞാന്‍ വഴി ചോദിക്കും ചിലര്‍ അവരുടെ ഓര്‍ഡര്‍ ഉണ്ട് എങ്കിലും എന്റെ ഓര്‍ഡര്‍ കൊണ്ട് പോകാനുള്ള വഴി വരെ എനിക്ക് വഴികാട്ടി വരും
അത് പോലെ തന്നെ ആണ് ഇവിടെ ഉള്ള ആളുകളും രാത്രി ആയത് കൊണ്ട് ജോലി ഡെലിവറി ആയത് കൊണ്ടും ഒരു വൃത്തികെട്ട രീതിയില്‍ ആരും ഇതുവരെ എന്നോട് പെരുമാറിയിട്ടില്ല. എല്ലാവര്‍ക്കും ഞാന്‍ മലയാളി ആണ് എന്ന് പറയുമ്പോള്‍ വല്ലാത്ത അത്ഭുതം ആണ്
എന്നാല്‍ ഡെലിവറി ചെയ്യുന്ന വരെ വളരെ പുച്ഛത്തോടെ കാണുന്ന മലയാളികളുടെ ഒരു വീഡിയോ ഞാന്‍ കണ്ടു ശരിക്കും എനിക്ക് ആ ആള്‍കാരോട് പുച്ഛം ആണ് തോന്നിയത്
എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട് ഡെലിവറി ജോലിക്ക് വിദ്യാഭ്യാസം ഒരു പ്രശ്നം അല്ല അത് ചെയാന്‍ ഉള്ള മനസ്സ് ആണ് വേണ്ടത്…
പിന്നെ ഇവിടെയും ചില കൂതറകള്‍ ഉണ്ട് അവരുടെ ഫ്ലാറ്റില്‍ ചെല്ലുമ്പോള്‍ 18 നില ആണ് എങ്കിലും സ്റ്റപ് വഴി മാത്രം കയറി ഡെലിവറി ചെയ്യണം ലിഫ്റ്റ് ഉപയോഗിക്കാന്‍ അവിടെ താമസിക്കുന്നവര്‍ക്ക് മാത്രം അനുവാദം ഉള്ളു …
അപ്പോള്‍ ശരിക്കും വയ്യാതെ ആകും ഇത്രക്കും പടികള്‍ കയറി അവിടെ ചെല്ലുമ്പോള്‍ പട്ടിയേക്കാള്‍ നന്നായി ഞാന്‍ കിതാകുന്നുണ്ടാകും
ചില ആള്‍കാര്‍ ടിപ് തരും hooo അത് കിട്ടുമ്പോള്‍ വലിയ സന്തോഷം ആണ്…
ജോലി ചെയ്തു അതില്‍ എക്സ്ട്രാ എമൗണ്ട് വരുമ്പോള്‍ ഒരു സന്തോഷം,
പിന്നെ ഒരു പേടി അത് എന്റെ ഭര്‍ത്താവിന്റെ അമ്മക്ക് ആണ് അത് എന്നോട് വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലാട്ടോ രാത്രി വണ്ടി ഓടിക്കുമ്പോള്‍ എതിരെ വരുന്നവര്‍ ശ്രെദ്ധിച്ചില്ല എങ്കിലോ എന്ന ഭയം ആണ് പുള്ളി കാരിക്ക് ആളൊരു തനി നാട്ടിന്‍ പുറത്തുകാരി ആണ് എന്നാലും ഈ പേടി ഒരു അമ്മ ആയത് കൊണ്ട് ഉള്ളത് ആണ് കേട്ടോ …
നമ്മള്‍ ഭയന്ന് ജീവിച്ചാല്‍ തോറ്റു പോകും ആത്മഹത്യ ചെയ്തു എല്ലാം അവസാനിപ്പിക്കാന്‍ തോന്നും തെറ്റായ വഴി തിരഞ്ഞു എടുക്കും…. അങ്ങനെ ഒരിക്കലും ഒരാള്‍ക്കും ഉണ്ടാകരുത് സ്വയം നമ്മളില്‍ ഉണ്ടാകുന്ന ധൈര്യം വിശ്വാസം ആണ് നമ്മള്‍ക്ക് ജീവിക്കാന്‍ ആത്മ ബലം നല്‍കുന്നത് തോറ്റുപോകരുത് ആരും.
ഈ കുറിപ്പ് ആര്‍കെങ്കിലും ഒരു ഉപകാരം ആയാല്‍ വളരെ സന്തോഷം….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us