താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോട് തൃക്കരിപ്പൂർ പളളത്തിൽ മുഹമ്മദ് അലി(56) ആണ് മരിച്ചത്. എച്ച്എസ്ആർ ലേഔട്ടിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ അലി തനിച്ചായിരുന്നു താമസം. 2 ദിവസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അലി ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് മരുമകൻ സമീർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;

തുടർന്ന് പോലീസ് എത്തി മുറി തുറന്നപ്പോളാണ് മരിച്ച നിലയിൽ അലിയെ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കല്ലജ് മോർച്ചറിയിലേക് മാറ്റി.

ഭാര്യ : ഫാത്തിമ

മക്കൾ : ശബീബ് അഹമ്മദ്, തസ്ന സമീർ, ഷഹാൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts