ഗുണ്ടൽപേട്ടിൽ പൂകൃഷിയിൽ സജീവമായി മലയാളി കർഷകരും 

ബെംഗളൂരു: പുല്‍പള്ളിയിൽ പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മലയാളി കര്‍ഷകരും. ഇവിടെ പുഷ്പകൃഷിയുമായി നിരവധി മലയാളി കര്‍ഷകർ രംഗത്തുണ്ട്. കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന കൃഷിയെന്ന രീതിയിലാണ് മലയാളി കര്‍ഷകര്‍ ഇതിലേക്ക് കടന്നിരിക്കുന്നത്. മുമ്പെല്ലാം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ പൂ കൃഷിയുമായി ബന്ധപ്പെട്ട് മലയാളി കര്‍ഷകരെ കാണാനില്ലായിരുന്നു. ഇപ്പോള്‍ പാട്ടത്തിനു സ്ഥലമെടുത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം വിളയിക്കുന്ന കര്‍ഷകര്‍ ഏറെയാണ്. അധികം മഴ ആവശ്യമില്ലാത്ത കൃഷിയാണ് ഇവ. ഒരേക്കര്‍ സ്ഥലത്ത് പു കൃഷി നടത്താന്‍ 30,000 മുതല്‍ 50,000 വരെ ചെലവ് വരുന്നുണ്ട്. ചെണ്ടുമല്ലി…

Read More

മങ്കിപോക്സ് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിന് സ്ഥിരീകരിച്ചു

ബെംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ജൂലൈ 13ന് ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ 31 കാരനായ യുവാവിനെ സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ യുവാവിന് കുരങ്ങുപനി ബാധിച്ചതായി ഡോക്ടര്‍മാരില്‍ സംശയമുയര്‍ന്നു. ദുബായിലുള്ള ഇയാളുടെ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ രക്തസാമ്പിളുകള്‍ പൂനെ വൈറോളജി സെന്ററിലേക്ക് അയച്ചു. അവിടെ…

Read More

യുവാവിനെ കുത്തി കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സൂചന  ലഭിച്ചതായി പോലീസ് . ഇതു സംബന്ധിച്ച സിസിടിവി വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവാരത്തിൽ സനു തോംസൺ ആണ് മരിച്ചത്. ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്ന് സൂചന. ബംഗ്ലൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് സനു.…

Read More

മലയാളി യുവാവ് ഹൃദയഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ മമ്പറം പൊയനാട് ഫസലാലയത്തിൽ അസീസ്-നസീറ ദമ്പതികളുടെ മകൻ ജംഷീർ (32) ആണ് മരിച്ചത്. വിജിനാപുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം എ.ഐ.കെ.എം.സി.സി. ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം പൊയനാട് ജുമാ മസ്ജിദിൽ

Read More

15 കാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് ബെംഗളൂരുവിൽ പിടിയിൽ 

ബെംഗളൂരു: ആന്തല്ലൂരില്‍ നിന്നും 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റില്‍. കാട്ടാക്കട സ്വദേശി എസ്.എസ് ജിതേഷിനെയാണ് കണ്ണൂർ തളിപ്പറമ്പ് പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി പോലീസിന്…

Read More

ബൈക്ക് അപകടം മലയാളിയടക്കം 3 പേർ മരിച്ചു 

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചു.മലയാളിയായ ദക്ഷിണകന്നഡ പൂത്തൂർ പർലഡക്ക വീട്ടിൽ എം.എ.കലന്ദർ, ഒഡീഷ സ്വദേശി തൃപ്തി രഞ്ജൻ പാണ്ഡേ, ത്രിപുര സ്വദേശി സുശാന്ത് ദേവ് എന്നിവർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12ന് നരസിപുരയിലാണ് അപകടമുണ്ടായത്. മാലൂരിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരായ കലണ്ടറും തൃപ്തി രഞ്ജൻ പാണ്ഡേയും ഭക്ഷണംകഴിച്ചശേഷം തിരികെ വരുന്നതിനിടെ എതിരേവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തൃപ്തി രഞ്ജൻ പാണ്ഡേ സംഭവസ്ഥലത്തുതന്നെ മരിച്ചു. കലന്ദറിനേയും എതിരേവന്ന ബൈക്ക് ഓടിച്ചിരുന്ന സുശാന്ത് ദേവിനേയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

ബെംഗളൂരു: കോലാറിൽ ബൈക്കും ട്രാക്ടറുമായി ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. പിലാത്തറ പുറച്ചേരി എയിലോട് കാനക്കീൽ വീട്ടിൽ റിട്ട : അധ്യാപകന്റെ മകൻ ദിലീപ് കുമാർ ആണ് മരണപ്പെട്ടത്. 38 വയസായിരുന്നു. കോലറിലെ വിസ്ട്രോൺ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരനായ ദിലീപ് ജോലി കഴിഞ്ഞുള്ള മടക്കയാത്രയിൽ ആണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ട്രാക്ടർ ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം നന്ദഗുഡി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ഹൊസ്കോട്ടെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്ന്…

Read More

ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: പീനിയ എൻടിഎഫ് സർക്കിളിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുയ്യാലിൽ പുരുഷോത്തമൻ നായരുടെ മകൻ ഷിജു എം ടി ആണ് മരിച്ചത്. 46 വയസായിരുന്നു. ബെംഗളൂരു ബാറ്റ് ഇൻഡസ്ട്രീസിൽ ജീവനക്കാരൻ ആയിരുന്നു. സഹപ്രവർത്തകനായ പ്രശാന്തിനൊപ്പം ബൈക്ക് പോകവേയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിനു മുകളിൽ ലോറി കയറി ഇറങ്ങുകയായിരുന്നു. ഷിജു അപകടസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ യശ്വന്തപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തൊഴിൽ വാഗ്ദാന തട്ടിപ്പിൽ കുടുങ്ങി മലയാളികളടക്കം നിരവധി പേർ

ബെംഗളൂരു: ഓൺലൈൻ ആപ് ഉപയോഗിച്ച് നഗരത്തിൽ വ്യാപകമായി തൊഴിൽ തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തതായി പരാതി. പ്രമുഖ ഇ – കോമേഴ്‌സ് കമ്പനികളുടെ പാക്കിങ് യൂണിറ്റിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പണം തട്ടിയത്. റിക്രൂട്ടിങ് ഫീ ഇനത്തിൽ ആളുകളിൽ നിന്നും 2000 മുതൽ 3000 രൂപ വരെ ഇവർ ഈടാക്കിയിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു യോഗ്യത കാണിച്ച് 16000 മുതൽ 20000 വരെ ശമ്പളം, താമസം, ഭക്ഷണം സൗജന്യം എന്നിവ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. മാസങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട് നിരവധി…

Read More

മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആലുവ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എടത്തല എടുക്കാട്ടിൽ വീട്ടിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ ഷഹദ് ആണ് മരിച്ചത്. ഹെബ്ബഗോഡി ഒലിമംഗലയിലെ താമസ സ്ഥലത്താണ് 2 ദിവസം പഴക്കമുള്ള ഷഹദിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം 9 മുതൽ ഷഹദുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഹൈദരാബാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ആണ് ഷഹദ് ജോലി ചെയ്യുന്നത്. നാട്ടിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്ര മധ്യേ ബെംഗളൂരുവിൽ മുൻപ് സുഹൃത്തുക്കൾ താമസിച്ച റൂമിൽ തങ്ങുകയായിരുന്നു. മരണ കാരണം…

Read More