ബൈക്ക് അപകടം മലയാളിയടക്കം 3 പേർ മരിച്ചു 

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചു.മലയാളിയായ ദക്ഷിണകന്നഡ പൂത്തൂർ പർലഡക്ക വീട്ടിൽ എം.എ.കലന്ദർ, ഒഡീഷ സ്വദേശി തൃപ്തി രഞ്ജൻ പാണ്ഡേ, ത്രിപുര സ്വദേശി സുശാന്ത് ദേവ് എന്നിവർ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 12ന് നരസിപുരയിലാണ് അപകടമുണ്ടായത്. മാലൂരിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരായ കലണ്ടറും തൃപ്തി രഞ്ജൻ പാണ്ഡേയും ഭക്ഷണംകഴിച്ചശേഷം തിരികെ വരുന്നതിനിടെ എതിരേവന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

തൃപ്തി രഞ്ജൻ പാണ്ഡേ സംഭവസ്ഥലത്തുതന്നെ മരിച്ചു. കലന്ദറിനേയും എതിരേവന്ന ബൈക്ക് ഓടിച്ചിരുന്ന സുശാന്ത് ദേവിനേയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts