വ്യാജ നമ്പർ പ്ലേറ്റ് പിടികൂടൽ; യഥാർഥ നമ്പർ പ്ലേറ്റ് ഉടമകൾക്കും നിയമ ലംഘന പിഴ വീഴുന്നു

ബെംഗളൂരു: വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ഗതാഗത നിയമലംഘനങ്ങൾക്കു യഥാർഥ ഉടമകൾ പിഴ അടയ്ക്കേണ്ടി വന്നതു വ്യാപക പരാതിക്കു കാരണമായി. നിയമ ലംഘനങ്ങളിൽ 50 ശതമാനം കിഴിവിൽ പിഴ അടയ്ക്കാമെന്ന ട്രാഫിക് പൊലീസ് നിർദേശത്തെ തുടർന്ന് തങ്ങളുടെ വാഹന നമ്പർ പരിശോധിച്ച പലർക്കും വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ലംഘനങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ഇതോടെ ട്രാഫിക് മാനേജ്മെന്റ് സെന്ററിന്റെ ഓഫിസിൽ ഒട്ടേറെ പേർ പരാതിയുമായെത്തി.ഇവ പരിശോധിച്ചെന്നും നിയമം ലംഘിച്ചിട്ടില്ലെന്ന് കണ്ടത്തിയവരുടെ പിഴ ഒഴിവാക്കിയെന്നും ട്രാഫിക് പൊലീസ് അറിയിച്ചു ഓരോ ദിവസവും സമാന പരാതിയുമായി കൂടുതൽ പേർ എത്തുന്നുണ്ട്.

ഓൺലൈൻ വഴി പരാതി നൽകാം:ഇത്തരം കേസുകളിൽ പരാതി അറിയിക്കാൻ നേരിട്ടു വരേണ്ട ologm. automationpubbcp@ksp.gov.in,bangaloretrafficpolice@gmail.com എന്നിവ ഉപയോഗിക്കാമെന്നും സ്പെഷ്യൽ ട്രാഫിക് കമ്മിഷണർ എം .എ സലിം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts