ദി കേരള സ്റ്റോറി സിനിമയ്ക്ക് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ: ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. തീയേറ്റര്‍ ഉടമകള്‍ ചിത്രം ഒഴിവാക്കിയത് ആളില്ലാത്തതിനാലാണെന്ന് സ്റ്റാലിന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. മോശം പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ചവെക്കുന്നതെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. സിനിമയുടെ പ്രദര്‍ശനം തടഞ്ഞുവെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ചിത്രത്തിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സംസ്ഥാനത്തെ 19 മള്‍ട്ടിപ്ലക്സുകളില്‍ മെയ് അഞ്ചിന് ചിത്രം റിലീസ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം സിനിമയ്ക്ക് പബ്ലിസിറ്റി ലഭിക്കുന്നതിന് വേണ്ടി കോടതി നടപടിക്രമങ്ങള്‍ നിര്‍മ്മാതാക്കള്‍ ദുരുപയോഗം ചെയ്യുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts