മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഡി. കെ ശിവകുമാർ

ബെംഗളൂരു: അനിശ്ചിതത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഡി. കെ ശിവകുമാർ. പാര്‍ട്ടി അമ്മയാണ്. പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നില്‍ക്കും. താന്‍ രാജിവെക്കുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ശിവകുമാര്‍ പറഞ്ഞു.

Read More

താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം: കാക്കനാട് ഇൻഫോ പാർക്കിനടുത്തെ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ ക​ണ്ടെത്തി. ഡോർ നിർമ്മാണ കമ്പനിയിൽ മാനേജറും ഇരമല്ലൂർ ഒറ്റുമാലിൽ രവിയുടെ മകനുമായ അജിൽ രവിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഇൻഫോ പാർക്കിനടുത്ത് ജോലിസ്ഥലത്തോട് ചേർന്ന് അജിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. മാതാവ് – നെല്ലിക്കുഴി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി സഹോദരി – അഞ്ജിത

Read More

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അബ്ദുന്നാസിർ മഅ്ദനിയെ കുറ്റമുക്തനാക്കി

കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികളെ സഹായിച്ചെന്ന കേസിൽ അബ്ദുന്നാസിർ മഅ്ദനിയടക്കം നാല് പ്രതികളയും കോടതി വെറുതെ വിട്ടു. കേസിൽ  അറസ്റ്റ് ചെയ്ത് 25 വർഷത്തിന് ശേഷമാണ് വിധി. മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ആർ. മധുവാണ് ഉത്തരവിട്ടത്. കോയമ്പത്തൂർ സ്ഫോടനം കഴിഞ്ഞയുടൻ ആയുധങ്ങളുമായി രണ്ടുപേർ കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ പിടിയിലായതിനെ തുടർന്ന് കസബ പൊലീസെടുത്ത കേസിൽ ഒന്നുമുതൽ മൂന്ന് വരെ പ്രതികളായ നടുവട്ടം എ.ടി. മുഹമ്മദ് അഷ്റഫ്, പന്നിയങ്കര എം.വി. സുബൈർ, കെ. അയ്യപ്പൻ, നാലാം പ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെയാണ് വിട്ടയച്ചത്.

Read More

ദി കേരള സ്റ്റോറി സിനിമയ്ക്ക് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ: ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. തീയേറ്റര്‍ ഉടമകള്‍ ചിത്രം ഒഴിവാക്കിയത് ആളില്ലാത്തതിനാലാണെന്ന് സ്റ്റാലിന്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. മോശം പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ചവെക്കുന്നതെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. സിനിമയുടെ പ്രദര്‍ശനം തടഞ്ഞുവെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.…

Read More

വിവാദങ്ങൾ വിട്ടൊഴിയാതെ വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ ഓരോ മാസവും പുതുപുത്തൻ അപ്ഡേറ്റുകൾ പുറത്ത് ഇറക്കിയിട്ടും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിനെതിരെ പുതിയ വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ പോലും വാട്‌സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്നതാണ് വിവാദത്തിനു കാരണം. ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളിലും സന്ദര്‍ഭങ്ങളിലും നമ്മളറിയാതെ വാട്‌സാപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നു. ഇത് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ അവരുടെ സുരക്ഷാ, സ്വകാര്യത എന്നീ കാര്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തിയതോടെ വാട്‌സ്ആപ്പ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നമ്മള്‍ ഉറങ്ങുന്ന സമയത്തും വാട്സാപ്പിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിചിത്ര ട്വീറ്റുമായി ആദ്യമെത്തിയത് ട്വിറ്റര്‍ എന്‍ജിനീയറായ…

Read More

ഓടുന്ന ബസിന് തീപ്പിടിച്ചു; ആളപായമില്ല

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പെട്ടെന്ന് തീയണക്കാനായത് രക്ഷയായി. ആർക്കും പൊള്ളലേറ്റില്ല. കണ്ണൂർ അഗ്നിരക്ഷാസേന സ്റ്റേഷനടുത്താണ് സംഭവം. കൂടാളി-കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന കെ.എൽ.59 ഡി.1011 മാളൂട്ടി ബസിനാണ് തീപിടിച്ചത്. ബസിന്റെ എൻജിന്റെ ഭാഗത്താണ് തീപിടിച്ചത്. ബസ് നിർത്തി എല്ലാവരും പുറത്തിറങ്ങിയോടി. അഗ്നിരക്ഷാസേനാ മേധാവി ഡോ. ബി.സന്ധ്യ കണ്ണൂർ ആസ്ഥാനം സന്ദർശിക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. അവരെ സ്വീകരിക്കാൻ സേനാ ഉദ്യോഗസ്ഥർ കവാടത്തിൽ കാത്തുനിൽക്കുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. തീയണച്ചു കഴിഞ്ഞപ്പോഴേക്കും അവരെത്തി.

Read More

ക്ലൈമാക്‌സ് വെളിപ്പെടുത്തി കർണാടകയുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി.  സിദ്ധരാമയ്യയാണ് കർണാടകയുടെ മുഖ്യമന്ത്രി.. കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ പ്രഖ്യാപനം ആയിരിക്കുകയാണ്. സിദ്ധരാമയ്യയും ഡി.കെ ശിവകുറും മുഖ്യമന്ത്രി പദം പങ്കിടും.സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രി.  സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ശിവകുമാര്‍ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. പിസിസി അധ്യക്ഷപദത്തില്‍ ശിവകുമാര്‍ തുടരും. ആഭ്യന്തര വകുപ്പും ശിവകുമാറിന്.ശിവകുമാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിപദം. കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം…

Read More

ബി​ഗ് ബോസ് സീസൺ 5 ൽ അഞ്ചിന്റെ തിരിച്ചെത്തി ഡോ.റോബിനും ഡോ. രജിത്ത് കുമാറും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആവേശകരമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കുന്ന മുന്നോട് പോകുകയാണ്. പിന്നാലെ നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. വസാനമായി കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷി ആണ് പുറത്തായത്. എന്നത് കഴിഞ്ഞ ബി​ഗ് ബോസ് മലയാളം സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കൻ മട്ടാണ് സീസൺ അഞ്ചിന് എന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ ഈ ആഴ്ച മുൻ സീസണുകളിൽ നിന്ന് ഡോ.റോബിനെയും, ഡോ. രജിത്ത് കുമാറിനെയും ബിഗ്ബോസ്…

Read More

മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി. മതപഠന കേന്ദ്രത്തിലെ ജീവനക്കരിൽ നിന്നും സഹപാഠികളിൽ നിന്നുമാണ് മൊഴി എടുത്തത്.അതേസമയം ആരോപണ വിധേയമായ സ്ഥാപനത്തിന് ജമാഅത്തൂമായി ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു ശനിയാഴ്ച വൈകിട്ടാണ് അസ്മിയയെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഖദീജത്തുൽ ഖുദ്ര വനിത അറബിക് കോളജിലെയും, അൽ അമാൻ മദ്രസ മതപഠനശാലയിലെയും 5 ജീവനക്കാരിൽ നിന്നും 10 വിദ്യാർഥിനികളിൽ നിന്നുമാണ് പോലീസ് മൊഴിയെടുത്തത്. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോകുമ്പോൾ താൻ ഇനി ഇവിടേക്ക്…

Read More

ഡോക്ടർ വന്ദനയുടെ കൊലപാതകം; പ്രതി സന്ദീപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡോക്ടർ വന്ദനയുടെ കൊലപാതകം പ്രതി സന്ദീപിനെ അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാവിലെ 11 മണിയോടെയാണ് പ്രതി സന്ദീപിനെ കനത്ത പോലീസ് സുരക്ഷയിൽ കൊട്ടാരക്കര കോടതിയിൽ എത്തിച്ചത് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധവുമായി എത്തി സന്ദീപിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവെടുപ്പിനും തിരിച്ചറിയൽ ആയി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഉൾപ്പെടെയുള്ള തെളിവുകളും മൊഴിയും രേഖപ്പെടുത്തിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ…

Read More
Click Here to Follow Us