ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) പ്രസിഡൻ്റായി ചാക്കോ കെ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലാൻസൺ പി.മത്തായി (വൈസ് പ്രസിഡൻ്റ്), ജോസഫ് ജോൺ ( സെക്രട്ടറി), ജോമോൻ ജോൺ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ബിനു മാത്യൂ (ട്രഷറർ) എന്നിവരും ജോസ് വലിയകാലായിൽ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു ചെറിയാൻ (ചാരിറ്റി കോർഡിനേറ്റർ),ബിജു ജോൺ (പ്രയർ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഹെന്നൂർ – ബാഗലൂർ റോഡ് കണ്ണൂർ ഐ.പി.സി മിസ്പാ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ബിസിപിഎ രക്ഷാധികാരിയും ഐ പി സി കർണാടക വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ജോസ് മാത്യുവിൻ്റെ നേതൃത്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ബെംഗളൂരുവിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളുടെ ഐക്യത്തിനും സഭാ വാർത്തകൾ പൊതു മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്യുന്ന തൊടൊപ്പം സഭകൾ കൂടായി അനുഭവിക്കുന്ന പ്രതിസന്ധികളെ വിലയിരുത്തുന്നതിനും അവ നേരിടുന്നതിനും ആവശ്യമായ പിന്തുണ നല്കുന്നതിനും അസോസിയേഷൻ തുടർന്നും ശ്രമിക്കുന്നതാണെന്ന് പ്രസിഡൻ്റ് ചാക്കോ കെ തോമസ് അറിയിച്ചു.
വിവിധ ക്രൈസ്തവ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് മനേഷ് ഡേവിഡ്, ജേക്കബ് ഫിലിപ്പ്, ബെൻസൺ ചാക്കോ എന്നിവർ സംസാരിച്ചു.
ജേക്കബ് ഫിലിപ്പ് വാർഷിക റിപ്പോർട്ടും ബിനു മാത്യൂ കണക്കുകളും അവതരിപ്പിച്ചു