ഡോക്ടർ വന്ദനയുടെ കൊലപാതകം; പ്രതി സന്ദീപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡോക്ടർ വന്ദനയുടെ കൊലപാതകം പ്രതി സന്ദീപിനെ അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാവിലെ 11 മണിയോടെയാണ് പ്രതി സന്ദീപിനെ കനത്ത പോലീസ് സുരക്ഷയിൽ കൊട്ടാരക്കര കോടതിയിൽ എത്തിച്ചത് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധവുമായി എത്തി സന്ദീപിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവെടുപ്പിനും തിരിച്ചറിയൽ ആയി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഉൾപ്പെടെയുള്ള തെളിവുകളും മൊഴിയും രേഖപ്പെടുത്തിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ വിടേണ്ട സാഹചര്യം ഇല്ലെന്ന് പ്രതിഭാഗത്തിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ആളൂർ വാദിച്ചത്.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പ്രതിക്ക് ജയിലിൽ മതിയായ ചികിത്സാ ലഭിച്ചില്ലെന്നും കോടതിയെ അറിയിച്ചു. അരമണിക്കൂർ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ചിന്റെ വാദം കോടതി അംഗീകരിച്ചു. സന്ദീപിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.കൊട്ടാരക്കര കൊട്ടാരക്കര താലൂക്ക് ആശുപത്രി പ്രതി സന്ദീപിൻ്റെ സ്ഥലമായ കുടവട്ടൂർ എന്നിവിടങ്ങളിൽ എത്തിച്ച തെളിവെടുപ്പ് നടത്തും. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ദൃക്സാക്ഷികളിൽ നിന്നും ഉൾപ്പെടെ മൊഴിയെടുക്കുന്ന ജോലികൾ പുരോഗമിച്ചു വരികയാണ് 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാനാണ് ഡി ജി പിയുടെ നിർദ്ദേശം. പുതിയ വകുപ്പുകൾ കൂടി ചേർത്തായിരിക്കും കുറ്റപത്രം തയ്യാറാക്കുക ഒന്നിടവിട്ട ദിവസങ്ങളിൽ സന്ദീപിന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ച് അഭിഭാഷകരോട് സംസാരിക്കാനും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts