മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി. മതപഠന കേന്ദ്രത്തിലെ ജീവനക്കരിൽ നിന്നും സഹപാഠികളിൽ നിന്നുമാണ് മൊഴി എടുത്തത്.അതേസമയം ആരോപണ വിധേയമായ സ്ഥാപനത്തിന് ജമാഅത്തൂമായി ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു

ശനിയാഴ്ച വൈകിട്ടാണ് അസ്മിയയെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഖദീജത്തുൽ ഖുദ്ര വനിത അറബിക് കോളജിലെയും, അൽ അമാൻ മദ്രസ മതപഠനശാലയിലെയും 5 ജീവനക്കാരിൽ നിന്നും 10 വിദ്യാർഥിനികളിൽ നിന്നുമാണ് പോലീസ് മൊഴിയെടുത്തത്. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോകുമ്പോൾ താൻ ഇനി ഇവിടേക്ക് മടങ്ങി വരില്ല എന്ന് അസ്മിയ പറഞ്ഞതായി സഹപാഠികൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം പുരോഗമിക്കുകയാണ്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

മത പഠന കേന്ദ്രത്തിലെ അടുക്കളയോട് ചേർന്നുള്ള ഭാഗത്താണ് അസ്‌മിയ ആത്മഹത്യ ചെയ്തത്.അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ ആരോപണ വിധേയമായ കോളേജിന് ബാലരാമപുരത്തെ മുസ്ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികൾ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts