ഓടുന്ന ബസിന് തീപ്പിടിച്ചു; ആളപായമില്ല

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പെട്ടെന്ന് തീയണക്കാനായത് രക്ഷയായി. ആർക്കും പൊള്ളലേറ്റില്ല. കണ്ണൂർ അഗ്നിരക്ഷാസേന സ്റ്റേഷനടുത്താണ് സംഭവം.

കൂടാളി-കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന കെ.എൽ.59 ഡി.1011 മാളൂട്ടി ബസിനാണ് തീപിടിച്ചത്. ബസിന്റെ എൻജിന്റെ ഭാഗത്താണ് തീപിടിച്ചത്. ബസ് നിർത്തി എല്ലാവരും പുറത്തിറങ്ങിയോടി.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

അഗ്നിരക്ഷാസേനാ മേധാവി ഡോ. ബി.സന്ധ്യ കണ്ണൂർ ആസ്ഥാനം സന്ദർശിക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. അവരെ സ്വീകരിക്കാൻ സേനാ ഉദ്യോഗസ്ഥർ കവാടത്തിൽ കാത്തുനിൽക്കുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. തീയണച്ചു കഴിഞ്ഞപ്പോഴേക്കും അവരെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts