നഗരത്തിൽ ഇടത്തരം വാഹന നിരോധനം; ട്രാക്ടർ ഉടമകൾ പ്രതിഷേധിച്ചു

ബെംഗളൂരു: നഗരത്തിൽ ഇടത്തരം വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഉത്തരവിനെതിരെ മൂവായിരത്തോളം ട്രാക്ടർ ഉടമകളും തൊഴിലാളികളും വ്യാഴാഴ്ച ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. നഗരത്തിൽ 35,000-ലധികം ട്രാക്ടറുകളുണ്ടെന്നും രണ്ട് ലക്ഷത്തോളം തൊഴിലാളികളെ ഈ നിയന്ത്രണം ബാധിച്ചിട്ടുണ്ടെന്നും ട്രാക്ടർ ഉടമകളുടെ അസോസിയേഷൻ പറഞ്ഞു.

ഒരു മാസം മുമ്പാണ് നഗരത്തിൽ ട്രാക്ടർ ഗതാഗതം ട്രാഫിക് പോലീസ് നിരോധിച്ചത്. ട്രാക്ടർ ഉടമകൾക്കും ഇതിനെ ആശ്രയിക്കുന്ന ഏകദേശം 2 ലക്ഷത്തോളം തൊഴിലാളികൾക്കും എന്ത് സംഭവിക്കും? ട്രാക്ടറുകൾ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസ് ട്രാക്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എന്നും ബെംഗളൂരു ട്രാക്ടർ ഓണേഴ്‌സ് അസോസിയേഷൻ, ബെംഗളൂരു ബിൽഡിംഗ് വർക്കേഴ്‌സ് അസോസിയേഷൻ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന നമ്മ കർണാടക സേനയുടെ പ്രസിഡന്റ് ബസവരാജു പദുകോട്ട് പറഞ്ഞു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

സംഘടന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയെ കണ്ട് നിരോധനം പിൻവലിക്കാൻ അഭ്യർത്ഥന കത്ത് സമർപ്പിച്ചു. അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്ന് പദുകോട്ട് പറഞ്ഞു. എഡിജിപിയും സ്‌പെഷ്യൽ പോലീസ് കമ്മീഷണറും (ട്രാഫിക്) എം എ സലീമുമായി ഒരു യോഗം വിളിക്കുമെന്ന് അറിയിച്ചതായി പദുകോട്ട് പറഞ്ഞു. ട്രാക്ടർ ഉടമകൾ രണ്ട് ദിവസം കൂടി കാത്തിരിക്കുമെന്നും ട്രാഫിക് പോലീസ് നഗരത്തിൽ വാഹനങ്ങൾ അനുവദിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധിച്ച് സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
[masterslider id="10"]

Related posts