വനത്തിനുള്ളിൽ മാലിന്യം തള്ളൽ; കർശന നടപടിക്കൊരുങ്ങി സംസ്ഥാന വനംവകുപ്പ്

ബെംഗളൂരു: മാ​ക്കൂ​ട്ടം വ​ന​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ആ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം ക​യ​റ്റി​യ ആ​റ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. പി​ഴ​യ​ട​പ്പി​ച്ച​തി​ന് പി​ന്നാലെ​യാ​ണ് ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.വ​ന​ത്തി​നു​ള്ളി​ലെ റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി മ​ദ്യ​പാ​ന​മു​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​വ​രെ​യും മാ​ലി​ന്യം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ക്കും. പ​രി​ശോ​ധ​ന​യും പി​ഴ അ​ട​പ്പി​ക്ക​ലു​മൊ​ക്കെ ന​ട​ത്തി​യി​ട്ടും ദി​വ​സ​വും ര​ണ്ടും മൂ​ന്നും വാ​ഹ​ന​ങ്ങ​ളാ​ണ് മ​ലി​ന്യം ക​യ​റ്റി ചു​രം പാ​ത​യി​ലേ​ക്ക് വ​രു​ന്ന​ത്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തി​ലൂ​ടെ ര​ണ്ട​ര വ​ർ​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​വു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലെ ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു റി​മാ​ൻ​ഡി​ലാ​ക്കി. ത​ല​ശ്ശേ​രി- കു​ട​ക് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ലാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ൽ ത​ള്ളാ​നാ​യി മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ര​ണ്ട് ലോ​റി, ഒ​രു മി​നി ലോ​റി, ര​ണ്ട് പി​ക് അപ് ജീ​പ്പ്, ഒ​രു കാ​ർ എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 38,000 രൂ​പ പി​ഴ​യും അ​ട​പ്പി​ച്ചു.അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ വ​ന്ന ലോ​ഡ് ഇ​റ​ക്കി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​പോ​കു​മ്പോ​ൾ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നാ​ണ് ഇ​വി​ടെ ത​ള്ളു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം ക​യ​റ്റി​വി​ടാ​ൻ മാ​ഫി​യ സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us