ബെംഗളൂരു: ചാമരാജനഗറിൽ കൃഷിയിടത്തിൽ ഉഴുതുമറക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മടഹള്ളി ഗ്രാമത്തിലെ മടപ്പ (53) ആണ് മരിച്ചത്. മടഹള്ളിയിലെ ചേട്ടൻ്റെ പറമ്പിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയായിരുന്ന മാടപ്പ. ഉഴുത് മറിക്കുന്നതിനിടെ വളവിൽ ട്രാക്ടർ മറിഞ്ഞു. ട്രാക്ടറിനടിയിൽ കുടുങ്ങി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉടൻ തന്നെ സ്ഥലമുടമകളും കർഷകരും സ്ഥലത്തെത്തി ഡ്രൈവറെ ട്രാക്ടറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗുണ്ട്ലുപേട്ട് പോലീസ് സ്ഥലത്തെത്തി ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗുണ്ട്ലുപേട്ട് ടൗൺ പൊതു ആശുപത്രിയിലേക്ക് അയച്ചു.
Read MoreTag: farmer
രാംലല്ല വിഗ്രഹം കൊത്തിയെടുക്കാൻ കൃഷ്ണശില കല്ല് നൽകിയ കർഷകന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി
ബെംഗളൂരു: അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്കിയ കര്ഷകന് രാംദാസിന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ നിന്ന് നല്‍കിയതില്‍ നാട്ടുകാര്‍ ആകെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചോള്‍ കുഴിച്ചെടുത്ത കൃഷ്ണശിലകല്ലുകള്‍ കണ്ടപ്പോള്‍ അവ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതായിരുന്നു. ശില്പി അരുണ്‍ യോഗിരാജ് അവയിലൊന്ന് തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അയോധ്യയിലേക്ക് കല്ല് കൊണ്ടുപോയ തന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉയരണമെന്ന്…
Read Moreകടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
Read Moreപ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറൽ
ബെംഗളൂരു: പ്രധാന മന്ത്രിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. ബസ്സിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്ന വീഡിയോ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസ്സിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസിലെ ജി20ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം. പോസ്റ്റ് ഓഫീസ് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500 കൂടി ചേർത്തു. ആരോഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. മോദി ലോകം കീഴടക്കും-കർഷകൻ വീഡിയോയിൽ പറയുന്നു. മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് ഈ വീഡിയോ…
Read Moreകർണാടക ബജറ്റ്: ‘ശ്രമ ശക്തി’ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസ ധനസഹായം
ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് കീഴിൽ പ്രതിമാസം 500 രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്യുന്ന ശ്രമ ശക്തി എന്ന പുതിയ പദ്ധതി ഉൾപ്പെടെയുള്ള ഗൃഹിണി ശക്തി യോജനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സ്ത്രീകൾക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനവും ബജറ്റിൽ നിർദേശിക്കുന്നു. ആരോഗ്യ പുഷ്ടി പദ്ധതി പ്രകാരം, അർഹരായ വിവാഹിതരായ സ്ത്രീകൾക്ക് ജീവിതത്തിലൊരിക്കൽ, ആറ് മാസത്തേക്ക് ഉച്ചഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വനിതകൾക്കും സൗജന്യ ബസ് പാസ് നൽകും.
Read Moreതുടക്കം 85 ആടുകളിൽ നിലവിൽ 25000 ആടുകൾ, കർഷകനെ തേടി പുരസ്കാരമെത്തി
ബെംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്ഷകന് പുരസ്കാരം. യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കര്ഷകന്. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാന്‍ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകള്‍. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍…
Read Moreപുതുവഴികൾ തെളിച്ച് കൃഷിമേള; ബന്നൂർ ആടിനെ കർഷകൻ വിറ്റത് 2.01 ലക്ഷം രൂപയ്ക്ക്
ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന കൃഷിമേളയുടെ ആദ്യ ദിനത്തിൽ ഒരു കർഷകൻ തന്റെ അഞ്ച് വയസ്സുള്ള ബന്നൂർ ആടിനെ വിറ്റത് 2.01 ലക്ഷം രൂപയ്ക്ക്. ബന്നൂർ ഇനം ആടുകൾ വംശനാശം സംഭവിച്ചതായി കർഷകർ പറയുന്നു. മണ്ഡ്യ ജില്ലയിൽ മാത്രം ഇത്തരത്തിലുള്ള 2500 ആടുകളുണ്ടെന്നാണ് റിപ്പോർട്ട്. 3 മാസം പ്രായമുള്ള ആട്ടിൻകുട്ടികൾ ഉൾപ്പെടെ 22 ആടുകളെയാണ് കർഷകനായ ബോറെഗൗഡ കൃഷി മേളയിൽ എത്തിച്ചത്. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരീഷ് ഗൗഡയാണ് ബന്നൂർ ഇനം ആടിനെ വാങ്ങിയത്. ഈ ഇനത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്, എല്ലാം…
Read Moreമലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു
ബെംഗളൂരു: കർണാടകയിൽ മലയാളി കർഷകനെ കാട്ടാന ആക്രമിച്ചു കൊന്നു. കർണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തിൽ മുട്ടിൽ സ്വദേശിയായ തൊഴിലാളിയെയാണ് കാട്ടാന കൊന്നത്. മുട്ടിൽ പാലക്കുന്ന് സ്വദേശി ബാലൻ ആണ് മരിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥലത്ത് മൃതദേഹം നീക്കാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 7.30ന് ആണ് സംഭവം ഉണ്ടാകുന്നത്. കർണാടകയിലെ എച്ച്ഡി കോട്ടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിലെ ഷെഡിൽ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു . മറ്റ് തൊഴിലാളികൾ ഷെഡിൻ അകത്തായിരുന്ന സമയത്ത് കാട്ടാന ഇഞ്ചി തോട്ടത്തിലേക്കെത്തുകയും ബാലനെ അതിക്രൂരമായി ആക്രമിക്കുകയുമാണുണ്ടായത്.…
Read Moreപരാതിയുമായി എത്തിയ കർഷകന് കിട്ടിയത് മന്ത്രിയുടെ ശകാരം
ബെംഗളൂരു: വളത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഫോണിലൂടെ പരാതി പറഞ്ഞ കർഷകന് മറുപടിയായി ലഭിച്ചത് കേന്ദ്രമന്ത്രിയുടെ പരുഷമായ സംസാരം. കേന്ദ്ര വളം മന്ത്രി ഭഗവന്ത് ഖുബയുടെ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്വന്തം മണ്ഡലമായ ബീദറിലെ കർഷകനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും എംഎൽഎ യൊ ഉദ്യോഗസ്ഥരെയൊ സമീപിക്കാനും ആണ് മന്ത്രി കർഷകനോട് പറഞ്ഞത്. തന്റെ ജോലി സംസ്ഥാനങ്ങൾക്ക് വളം അനുവദിക്കുന്നത് മാത്രമാണെന്ന് പറഞ്ഞ മന്ത്രിയോട് അടുത്ത തവണ മണ്ഡലത്തിൽ നിന്നും ജയിക്കില്ലെന്ന് കർഷകൻ മറുപടിയും നൽകി. വിജയിക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Moreജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ് നോട്ടീസ് ബോർഡിൽ; ഉദ്യോഗസ്ഥർക്കെതിരേ പരാതി.
ബെംഗളൂരു: ജീവിച്ചിരിക്കുന്ന തന്റെ പേരിൽ ഉദ്യോഗസ്ഥർ മരണസർട്ടിഫിക്കറ്റ് പുറപ്പെടുവിച്ചെന്ന പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ. ഹൊസഹള്ളി സ്വദേശിയായ ശിവരാജ് (40) ആണ് പരാതി നൽകിയത്. ഡിസംബർ 14-നാണ് ഗ്രാമത്തിലെ നോട്ടീസ് ബോർഡിൽ പതിച്ച മരണ സർട്ടിഫിക്കറ്റ് ശിവരാജിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റ് അഞ്ചിന് മരണം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമത്തിലെ പൊതുവായ നോട്ടീസുകളും വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ഒദ്യോഗിക വിവരങ്ങളും പതിക്കുന്നത് ഈ നോട്ടീസ് ബോർഡിലാണ്. ഉടൻതെന്ന തഹസിൽദാരെ വിവരമറിയിച്ചിരുന്നെങ്കിലും സർട്ടിഫിക്കറ്റ് തിരുത്താനാവശ്യമായ നടപടിയുണ്ടായില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ ശിവരാജ് തീരുമാനിച്ചത്. പരാതിക്കൊപ്പം…
Read More