പുതുവഴികൾ തെളിച്ച് കൃഷിമേള; ബന്നൂർ ആടിനെ കർഷകൻ വിറ്റത് 2.01 ലക്ഷം രൂപയ്ക്ക്

ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന കൃഷിമേളയുടെ ആദ്യ ദിനത്തിൽ ഒരു കർഷകൻ തന്റെ അഞ്ച് വയസ്സുള്ള ബന്നൂർ ആടിനെ വിറ്റത് 2.01 ലക്ഷം രൂപയ്ക്ക്. ബന്നൂർ ഇനം ആടുകൾ വംശനാശം സംഭവിച്ചതായി കർഷകർ പറയുന്നു. മണ്ഡ്യ ജില്ലയിൽ മാത്രം ഇത്തരത്തിലുള്ള 2500 ആടുകളുണ്ടെന്നാണ് റിപ്പോർട്ട്.

3 മാസം പ്രായമുള്ള ആട്ടിൻകുട്ടികൾ ഉൾപ്പെടെ 22 ആടുകളെയാണ് കർഷകനായ ബോറെഗൗഡ കൃഷി മേളയിൽ എത്തിച്ചത്. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരീഷ് ഗൗഡയാണ് ബന്നൂർ ഇനം ആടിനെ വാങ്ങിയത്.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

ഈ ഇനത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്, എല്ലാം വംശനാശം നേരിടുന്നവയാണ്. മലവള്ളി ഗ്രാമത്തിൽ കഴിഞ്ഞ 10-15 വർഷമായി ഈ കർഷകൻ ബന്നൂർ ആടുകളെ വളർത്തുന്നു. അദ്ദേഹത്തിന് ഈ ഇനത്തിലെ 50 ഓളം ആടുകളുണ്ട് ഉണ്ട്, അവർക്ക് വലിയ പരിചരണം ആവശ്യമാണ് എന്നും കർഷകൻ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts