രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം നവംബർ 6ന്

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഈ വരുന്ന ഞായറാഴ്ച നവംബർ 6ന് നടത്തും. സമാജം അംഗങ്ങളുടെ പൂക്കള മത്സരം, കുട്ടികളുടെ ഡ്രോയിങ് മത്സരം, ബെംഗളൂരുവിലെ വിവിധ സംഘടനകളിൽ നിന്നുള്ള ടീമുകളുടെ തിരുവാതിര കളി മത്സരം എന്നിവ പരിപാടിയുടെ ഭാഗമാകും. കൂടാതെ ബെംഗളൂരുവിലെ കലാ വാദ്യം അക്കാദമിയിലെ കലാകാരന്മാരുടെ ചെണ്ടമേളവും ഓണാഘോഷ ചടങ്ങിൽ ഒരുക്കിയിട്ടുണ്ട്

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

വിഭവ സമൃദ്ധമായ നാടൻ സദ്യക്കുശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻറ് ദിലീപ് മുഖ്യ അതിഥിയായി പങ്കെടുക്കുന്നതാണ്. ഈ അവസരത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകുകയും ചെയ്യും.

ശേഷം നടക്കുന്ന സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളിൽ പ്രായഭേദമന്യേ നിരവധി അംഗങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. അന്നേദിവസം വൈകിട്ട് മലയാളത്തിൻറെ പ്രിയ സിനിമ പിന്നണി ഗായകൻ സിയാ ഉൾ ഹക്കിന്റെ നേതൃത്വത്തിലുള്ള ടീമിൻറെ മെഗാ ഗാനമേളയും ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts