കാണാതായ 5 വയസുകാരൻ അയൽ വീട്ടിലെ ടെറസിൽ മരിച്ച നിലയിൽ 

ചെന്നൈ: തൂത്തുക്കുടിയില്‍ കാണാതായ അഞ്ച് വയസുകാരനെ അയല്‍വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പ്സ്വാമി ആണ് അയല്‍വീട്ടിലെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കറുപ്പ് സ്വാമിയെ കാണാതായത്.

പനി കാരണം പത്ത് ദിവസമായി കുട്ടി സ്കൂളില്‍ പോയിരുന്നില്ല. മാതാപിതാക്കള്‍ ജോലിക്ക് പോയി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അറിയുന്നത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തുടർന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ രാത്രി വരെ നടന്ന തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ഇന്നലെ അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയില്‍ നടത്തിയ തിരച്ചിലിലാണ് കറുപ്പുസ്വാമിയെ അയല്‍വീട്ടിലെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍ കുട്ടി ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് നിഗമനം. കുട്ടിയുടെ കഴുത്തിലും കൈയിലും സ്വർണാഭരണങ്ങളുണ്ടായിരുന്നു.

ഇവ നഷ്ടപ്പെട്ടു. സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts