ബൈജൂസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാർ

ബെംഗളൂരു: എജുടെക്ക് ആപ്പായ ബൈജൂസ് തങ്ങളെ നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയായിരുന്നുവെന്നും കമ്പനിയില്‍ നിന്ന് അന്യായമായാണ് പുറത്താക്കിയതെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ന്യായമായ അവകാശങ്ങളോ നഷ്ടപരിഹാരമോ നല്‍കിയില്ല. എന്തുകൊണ്ട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിക്കാനുള്ള അവസരം പോലും നല്‍കിയില്ലെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ഞങ്ങളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ക്ഷമാപണക്കത്ത് ലഭിച്ചുവെന്ന് പറയുന്നു. പക്ഷേ, പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല -മുന്‍ ജീവനക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞ് മെയിലയച്ചത്. 2500 പേരെ പിരിച്ചു വിട്ടതില്‍…

Read More

മുൻ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഇനി ബെംഗളൂരു മെട്രോയുടെ ക്രമസമാധാന പാലകൻ

ബെംഗളൂരു: മുന്‍ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയ്ക്ക് പുതിയ നിയോഗം. ബെംഗളൂരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമീഷനറായി യതീഷ് ചന്ദ്ര ചുമതലയേറ്റു. ഇക്കാര്യം യതീഷ് ചന്ദ്ര തന്നെയാണ് ഫെയ്‌സ്ബുകിലൂടെ അറിയിച്ചത്. കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ല്‍ ആണ് കര്‍ണാടകത്തിലേക്ക് മാറിയത് . കെ എ പി നാലാം ബറ്റാലിയന്‍ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കര്‍ണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. കേരളത്തില്‍ സര്‍വീസില്‍ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളില്‍ യതീഷ്…

Read More

പശുവിനെ കൊന്നു, സ്വത്തുക്കൾ കണ്ടു കെട്ടി കർണാടക സർക്കാർ

ബെംഗളൂരു: അനധികൃത ഗോവധം ആരോപിച്ച്‌ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഇന്നലെ ആരംഭിച്ചു. മംഗളൂരു സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമായ സി. മദന മോഹനാണ് അനധികൃത ഗോവധം നടത്തിയതിന് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. അഡ്കൂര്‍, ബജല്‍ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്വത്തുക്കളാണ് ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടിയത്. വസ്‌തുക്കളുടെയും വാഹനങ്ങളുടെയും മൂല്യനിര്‍ണയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേടാനും വസ്തുവിന്റെ ഏകദേശ മൂല്യം കോടതിയില്‍ സമര്‍പ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്തു…

Read More

ബൈജൂസ് അംബാസഡർ കരാർ ഒപ്പിട്ട് മെസി

തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനി ബൈജൂസ്, അ‍ര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിയുമായി കരാര്‍ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

Read More

16 ,368 കോടി രൂപയുടെ നമ്മ മെട്രോ മൂന്നാം ഘട്ടം പദ്ധതിക്ക് അംഗീകാരം

ബെംഗളൂരു: നമ്മ മെട്രോ മൂനാം ഘട്ടത്തിനായി 16 ,368 രൂപയുടെ പദ്ധതി അംഗീകരിച്ച് സംസ്ഥാന ധനവകുപ്പ്. പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി ഉടൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും ബി എം ആർ സി എംഡി അൻജും പർവേസ് പറഞ്ഞു. ഔട്ടർ റിങ് റോഡിൽ കെംപാപുരയിൽ നിന്ന് ജെ പി നഗർ ഫോർത്ത് ഫേസ് വരെ 32 . 16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്ന് കഡബ​ഗെരെ വരെ 12 . 82 കിലോമീറ്ററാണ് നമ്മമെട്രോ മൂനാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നു. കെംപാപുര – ജെ പി നഗർ…

Read More

നിർബന്ധിത മത പരിവർത്തന ശ്രമം, പാസ്റ്റർ അടക്കം 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമം. സംഭവത്തില്‍ പാസ്റ്റർ അടക്കം 8 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീ രാമ സേനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. കര്‍ണാടകയിലെ കനകപുരയിലായിരുന്നു സംഭവം. പാസ്റ്ററായ ബര്‍നബാസ്, ഭാര്യ ബേബി എന്നിവര്‍ ചേര്‍ന്നാണ് വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ലംബാനി വിഭാഗത്തില്‍ നിന്നുള്ളവരെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അടിക്കടി ഇവര്‍ വനവാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് ശ്രീ രാമസേന പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് സംഘടന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍…

Read More

ബെംഗളൂരുവിലെ കുഴികൾ നികത്തുന്ന ജോലികൾ എൻഎച്ച്എഐ പരിശോധിക്കണം; കർണാടക ഹൈക്കോടതി

road pothole

ബെംഗളൂരു: സ്വകാര്യ കരാറുകാരും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഔട്ട്‌സോഴ്‌സ് ചെയ്ത ഏജൻസിയും നടത്തിയ കുഴികൾ നികത്തുന്ന ജോലികളും റോഡുകളുടെ റിലേയിംഗും നേരിട്ട് പരിശോധിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ചീഫ് എൻജിനീയറോട് കർണാടക ഹൈക്കോടതി ബുധനാഴ്ച നിർദേശിച്ചു. കഴിഞ്ഞ ആറേഴു വർഷത്തിനിടയിൽ മുൻ ഉത്തരവുകൾ അവഗണിച്ചതിന് പൗരസമിതിയെ രൂക്ഷമായി വിമർശിച്ച കോടതി, നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എൻഎച്ച്എഐയോട് നിർദേശിച്ചു. സ്വകാര്യ കരാറുകാരും ഏജൻസിയും നടത്തുന്ന ജോലികളുടെ മൂന്നാം കക്ഷിയുടെ സ്വതന്ത്ര വിലയിരുത്തലിന്റെ അഭാവത്തിലാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്, ബിബിഎംപി…

Read More

പുതുവഴികൾ തെളിച്ച് കൃഷിമേള; ബന്നൂർ ആടിനെ കർഷകൻ വിറ്റത് 2.01 ലക്ഷം രൂപയ്ക്ക്

ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന കൃഷിമേളയുടെ ആദ്യ ദിനത്തിൽ ഒരു കർഷകൻ തന്റെ അഞ്ച് വയസ്സുള്ള ബന്നൂർ ആടിനെ വിറ്റത് 2.01 ലക്ഷം രൂപയ്ക്ക്. ബന്നൂർ ഇനം ആടുകൾ വംശനാശം സംഭവിച്ചതായി കർഷകർ പറയുന്നു. മണ്ഡ്യ ജില്ലയിൽ മാത്രം ഇത്തരത്തിലുള്ള 2500 ആടുകളുണ്ടെന്നാണ് റിപ്പോർട്ട്. 3 മാസം പ്രായമുള്ള ആട്ടിൻകുട്ടികൾ ഉൾപ്പെടെ 22 ആടുകളെയാണ് കർഷകനായ ബോറെഗൗഡ കൃഷി മേളയിൽ എത്തിച്ചത്. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരീഷ് ഗൗഡയാണ് ബന്നൂർ ഇനം ആടിനെ വാങ്ങിയത്. ഈ ഇനത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്, എല്ലാം…

Read More

രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം നവംബർ 6ന്

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഈ വരുന്ന ഞായറാഴ്ച നവംബർ 6ന് നടത്തും. സമാജം അംഗങ്ങളുടെ പൂക്കള മത്സരം, കുട്ടികളുടെ ഡ്രോയിങ് മത്സരം, ബെംഗളൂരുവിലെ വിവിധ സംഘടനകളിൽ നിന്നുള്ള ടീമുകളുടെ തിരുവാതിര കളി മത്സരം എന്നിവ പരിപാടിയുടെ ഭാഗമാകും. കൂടാതെ ബെംഗളൂരുവിലെ കലാ വാദ്യം അക്കാദമിയിലെ കലാകാരന്മാരുടെ ചെണ്ടമേളവും ഓണാഘോഷ ചടങ്ങിൽ ഒരുക്കിയിട്ടുണ്ട് വിഭവ സമൃദ്ധമായ നാടൻ സദ്യക്കുശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻറ് ദിലീപ് മുഖ്യ അതിഥിയായി പങ്കെടുക്കുന്നതാണ്. ഈ അവസരത്തിൽ വിവിധ…

Read More

സ്കൂൾ യൂണിഫോം പരീക്ഷണഫലം വിജയിച്ചു; എന്നാൽ ബോധ്യപ്പെടാതെ രക്ഷിതാക്കൾ

ബെംഗളൂരു: തുംകുരു ജില്ലയിലെ ഗുബ്ബിയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ യൂണിഫോമിനുള്ള സാമഗ്രികൾ ഒടുവിൽ ലഭിച്ചത്തോടെ ആശ്വാസമായി. എന്നാൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കൂൾ യൂണിഫോം സാമഗ്രികളുടെ ഗുണ നിലവാരമില്ലാത്തതാണെന്ന് നൂറുകണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കണ്ടെത്തിയതോടെ ഈ ആശ്വാസത്തിന് സമാപനമായി. പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ സ്വന്തം ജില്ലയായ തുംകുരുവിലെ കുട്ടികളുടെ രക്ഷിതാക്കൾ മെറ്റീരിയലിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഉടൻ തന്നെ പരാതി ഉന്നയിച്ചു. അവരുടെ അഭിപ്രായത്തിൽ, തുണി വളരെ നേർത്തതും സുതാര്യവും തയിക്കാനോ…

Read More
Click Here to Follow Us