ബൈജൂസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാർ

ബെംഗളൂരു: എജുടെക്ക് ആപ്പായ ബൈജൂസ് തങ്ങളെ നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയായിരുന്നുവെന്നും കമ്പനിയില്‍ നിന്ന് അന്യായമായാണ് പുറത്താക്കിയതെന്നും മുന്‍ ജീവനക്കാരുടെ ആരോപണം.

ന്യായമായ അവകാശങ്ങളോ നഷ്ടപരിഹാരമോ നല്‍കിയില്ല. എന്തുകൊണ്ട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിക്കാനുള്ള അവസരം പോലും നല്‍കിയില്ലെന്നും മുന്‍ ജീവനക്കാരുടെ ആരോപണം.

ഞങ്ങളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ക്ഷമാപണക്കത്ത് ലഭിച്ചുവെന്ന് പറയുന്നു. പക്ഷേ, പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല -മുന്‍ ജീവനക്കാരന്‍ ആരോപിച്ചു.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞ് മെയിലയച്ചത്. 2500 പേരെ പിരിച്ചു വിട്ടതില്‍ ജീവനക്കാര്‍ക്കുണ്ടായ പ്രയാസങ്ങളിലാണ് ക്ഷമ ചോദിച്ചത്.

പിരിച്ചു വിട്ട ജീവനക്കാരില്‍ പലരോടും ഇത് നിങ്ങളുടെ അവസാന ദിവസമാണെന്ന് അറിയിച്ചുകൊണ്ടാണ് രാജിവെപ്പിച്ചത്. പലരെയും പിരിച്ചുവിട്ട നടപടികള്‍ പൂര്‍ണമായും സൂം വഴിയാണ് നടന്നത്. രാജിവെച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന ഭീഷണി പലര്‍ക്കുനേരെയും ഉണ്ടായതായി ജീവനക്കാര്‍ ആരോപിച്ചു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

എന്നാല്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലം നടത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെല്ലാമെന്ന് ബൈജൂസ് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts