നിർബന്ധിത മത പരിവർത്തന ശ്രമം, പാസ്റ്റർ അടക്കം 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമം. സംഭവത്തില്‍ പാസ്റ്റർ അടക്കം 8 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ശ്രീ രാമ സേനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

കര്‍ണാടകയിലെ കനകപുരയിലായിരുന്നു സംഭവം. പാസ്റ്ററായ ബര്‍നബാസ്, ഭാര്യ ബേബി എന്നിവര്‍ ചേര്‍ന്നാണ് വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ലംബാനി വിഭാഗത്തില്‍ നിന്നുള്ളവരെയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. അടിക്കടി ഇവര്‍ വനവാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് ശ്രീ രാമസേന പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് സംഘടന പരാതി നല്‍കിയത്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടെ ബര്‍നാസും ബേബിയും ചേര്‍ന്ന് വനവാസികളെ കൂട്ട പ്രാര്‍ത്ഥനയ്‌ക്കായി കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് ഇത് തടയുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിമയത്തിലെ 295ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts