മെട്രോ സ്റ്റേഷനുകളിൽ നിന്ന് അപ്പാർട്മെന്റ് കോംപ്ലക്സുകളിലേക്ക് ഫീഡർ ബസ് പദ്ധതി

ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നിന്ന് തുടർയാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അപ്പാർട്മെന്റ് കോംപ്ലക്സുകൾ കേന്ദ്രീകരിച്ച് ഫീഡർ ബസ് ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി.  ബിഎംആർസിയുമായി സഹകരിച്ചാണ് പുതിയ പരീക്ഷണം.

ഇതിനായി കൂടുതൽ ഇലക്ട്രിക് മിനി ബസുകൾ ഫീഡർ സർവീസിനായി ഉപയോഗിക്കും. നിലവിൽ മെട്രോ സ്റ്റേഷനുകൾ നിന്ന് ബസ് ടെർമിനലുകൾ, പാർപ്പിട മേഖലകൾ, ഐടി പാർക്കുകൾ എന്നിവിടങ്ങളിലേക്കാണ് ബിഎംടിസി ഫീഡർ സർവീസ് നടത്തുന്നത്.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

നൂറിലധികം ഫ്ലാറ്റുകളുള്ള നഗരത്തിലെ കോംപ്ലക്സുകളിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചാൽ കൂടുതൽ പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ബസിൽ മെട്രോ സ്റ്റേഷനിൽ എത്തുമെന്നാണ് പ്രതീക്ഷ .

മെട്രോ സ്റ്റേഷനുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്താണ് ഇപ്പോൾ പലരും ജോലിക്കും മറ്റും പോകുന്നത്. എന്നാൽ ചുരുക്കം മട്രോ സ്റ്റേഷനുകളിൽ മാത്രമാണ് പാർക്കിങ് സൗകര്യം ലഭ്യമായിട്ടുള്ളത് എന്നതും ഒരു പ്രശ്നമായി യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts