ബെംഗളൂരു: മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങിയത് കേരളത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നു. സിദ്ധരാമയ്യയ്ക്ക് വേണ്ടി സര്‍ക്കാര്‍ വാങ്ങിയ ഒരു ടൊയോട്ട വെല്‍ഫയര്‍ കാറാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാറിൻ്റെ വില ഏകദേശം ഒരു കോടി (96.55 ലക്ഷം) രൂപയാണ്. ഇൻഷുറൻസും രജിസ്ട്രേഷനും ഉള്‍പ്പെടെ 1.20 കോടിയോളം വരും ഓണ്‍റോഡ് വില. വിവിധ മാധ്യമങ്ങള്‍ കാറിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടുണ്ട്. വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം ഇത്രയും വില കൂടിയ കാര്‍ എന്തിനാണ് ?എന്നതടക്കം…
Read MoreTag: car
ആംബുലൻസിന്റെ വഴി തടഞ്ഞ കാർ ഡ്രൈവർക്കെതിരെ നടപടി
കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം .ഒപ്പം ഇയാൾക്ക് കോഴിക്കോടെ മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനം. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരവധി തവണ ഹോൺ മുഴക്കിയിട്ടും കാർ ഡ്രൈവർ സൈഡ്…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ കാറിൽ നിന്നും വീണു
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയനഗരയിലെ യാത്രയ്ക്കിടെ വീണു. കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച് നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല്‍ തെറ്റിയതാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Moreടയർ ഊരിപോയത് അറിയാതെ യാത്ര ചെയ്തത് 120 കിലോ മീറ്റർ സ്പീഡിൽ , യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കാറിന്റെ മുൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചതറിയാതെ വെറും റിമ്മിൽ അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. എച്ച്ആർബിആർ ലെഔട്ടിൽ താമസിക്കുന്ന നിതിൻ യാദവ് എന്ന യുവാവാണ്. യുവാവിനെ പട്രോളിംഗ് സംഘം പിടികൂടി ബാനസവാടി ട്രാഫിക് പോലീസിന് കൈമാറി. ഏകദേശം രണ്ട് കിലോമീറ്ററോളം കാറിനെ പിന്തുടർന്നപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കമ്മനഹള്ളി മെയിൻ റോഡിലാണ് സംഭവം നടന്നത്. ഇന്ദിരാനഗറിൽ നിന്നാണ് കാർ എത്തിയത്. കാർ അമിത വേഗതയിൽ ഓടിച്ചിരുന്ന യാദവ് ടയർ ഊരിപ്പോയത് അറിഞ്ഞിരുന്നില്ല. ഈ സമയവും മണിക്കൂറിൽ…
Read Moreകാർ ബ്രേക്കിന് പകരം ആക്‌സിലറേറ്റർ ചവിട്ടി യുവതി; ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: ബൈക്ക് യാത്രികനെ കാറുമായി ഇടിച്ചിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ, ബ്രേക്കിന് പകരം ആക്സിലറേറ്റർ പ്രയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു, അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ശുഭ എന്ന മധ്യവയസ്‌കയാണ് കാർ ഡ്രൈവർ. പീനിയ ട്രാഫിക് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഡ്രൈവറുടെ അശ്രദ്ധമൂലം ജീവൻ നഷ്ടപ്പെട്ടതിൽ ആളുകൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ച തിരക്കേറിയ ഹെസരഘട്ട മെയിൻ റോഡിൽ ബഗലഗുണ്ടെ ജംക്‌ഷനു…
Read Moreകാമുകിയോടുള്ള ദേഷ്യം തീർത്തത് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു കൊണ്ട്
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകിയോടുള്ള ദേഷ്യം തീർക്കാനായി യുവാവ് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു. കാവിൻ എന്ന 28-വയസുകാരനാണ് പ്രണയത്തിലെ തർക്കത്തിനൊടുവിൽ തന്റെ മേഴ്‌സിഡിസ് ബെൻസ് ഡി ക്ലാസ് കാറിന് തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ കാവിൻ കാമുകിയുമൊത്ത് രാജക്കുളം ഗ്രാമത്തിലെ നദിക്കരയിലുണ്ടായിരുന്നത്. കാറിൽ വച്ചുണ്ടായ തർക്കത്തിൽ പ്രകോപിതനായ കാവിൻ കാമുകിയോട് പ്രതികാരം ചെയ്യാനായി സ്വന്തം കാറിന് തീവെയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പായി വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം…
Read Moreമൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്
ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു. ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു. നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി.…
Read Moreഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ സ്റ്റേഷൻ കർണാടകയിൽ
ബെംഗളൂരു: നഗരത്തിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിൽ ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ സ്റ്റേഷൻ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഫ്ലെക്സ് ഇന്ധനം, അല്ലെങ്കിൽ ഫ്ലെക്സിബിൾ ഇന്ധനം, ഗ്യാസോലിൻ മെഥനോൾ അല്ലെങ്കിൽ എത്തനോൾ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഒരു ബദൽ ഇന്ധനമാണ്. ബയോ സിഎൻജി, എത്തനോൾ കലർന്ന ഗ്യാസോലിൻ, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യം എന്നിവ ബഗൽകോട്ടിൽ വരുന്ന ഫ്ലെക്സ് ഫ്യുവൽ സ്റ്റേഷൻ നൽകും. വ്യവസായ മന്ത്രി മുർഗേഷ് നിരാനിയുടെ കുടുംബ ബിസിനസുമായി ബന്ധമുള്ള ട്രൂആൾട്ട് എനർജി എന്ന കമ്പനിയാണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.…
Read Moreഓട്ടോ ഡ്രൈവർ കാർ കയറി മരിച്ചു
ബെംഗളൂരു: ബെംഗളൂരു മൈസൂരു റോഡിൽ വണ്ടർല ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ തുടർച്ചയായി അപകടത്തിൽ 43 കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. തെക്കൻ ബെംഗളൂരുവിലെ പുട്ടനഹള്ളി സ്വദേശിയും മണ്ഡ്യ സ്വദേശി രവികുമാറാണ് കൊല്ലപ്പെട്ടത്. കുമാർ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 11.15 ന് വണ്ടർല ഗേറ്റിൽ എത്തിയപ്പോൾ മുന്നിൽ പോയ ഒരു ചരക്ക് വാഹനം പെട്ടെന്ന് ഒരു ഇൻഡിക്കേറ്ററും നൽകാതെ ഇടത്തേക്ക് തിരിഞ്ഞു. കുമാർ സഞ്ചരിച്ചിരുന്ന ഓട്ടോ ചരക്കുലോറിൽ ഇടിച്ച് കുമാർ റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന കാർ ഇടിച്ചുകയറുകയും ചെയ്തതാണ് അപകടം…
Read More11 ലക്ഷത്തിന്റെ കാർ നന്നാക്കാൻ ആവശ്യപ്പെട്ടത് 22 ലക്ഷം
ബെംഗളൂരു: 11 ലക്ഷം രൂപയുടെ കേടായ കാർ നന്നാക്കാൻ സർവീസ് സെന്റർ ആവശ്യപ്പെട്ടത് 22 ലക്ഷം രൂപ. സർവീസ് സെന്റർ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടമസ്ഥന് കൈമാറി. ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗന്റെ ജനപ്രിയ ഹാച്ച്‌ബാക്ക് മോഡലായ പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷിനാണ് ഈ അനുഭവം ഉണ്ടായത്. അനിരുദ്ധിന്റെ ഫോക്‌സ്‌വാഗൺ പോളോ ടിഎസ്‌ഐ ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. വാഹനം വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും മുങ്ങിപ്പോയിരുന്നു. പിന്നീട് വാഹനം നന്നാക്കാൻ ഗണേഷ് വൈറ്റ്ഫീൽഡിലെ ഫോക്സ്വാഗൺ ആപ്പിൾ ഓട്ടോ സർവ്വീസ് സെന്ററിലേക്ക് അയച്ചു. രാത്രിയിൽ കാർ…
Read More