നഗരത്തിലെ രാത്രികാല സുരക്ഷ: പട്രോളിങ് ഊർജിതമാക്കാൻ പോലീസ്

ബെംഗളൂരു : നഗരത്തിൽ സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രി പട്രോളിങ് ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി സിറ്റി പോലീസ്.

രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കാനുള്ള പദ്ധതികൾ ആലോചിച്ചു വരികയാണെന്നും ജാഗ്രത വർധിപ്പിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരെ രാത്രി വൈകി വിന്യസിക്കുന്നകാര്യം പരിഗണനയിലാണെന്നും സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

കഴിഞ്ഞദിവസം രാത്രി ബിടിഎം ലേഔട്ടിൽ റോഡിൽ യുവതിക്കുനേരെ ലൈംഗികാതിക്രമംനടന്ന പശ്ചാത്തലത്തിലാണ് പട്രോളിങ് ഊർജിതമാക്കുന്നത്.

രാത്രിയിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതലായി എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു വരികയാണെന്നും കമ്മിഷണർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts