പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകൻ അറസ്റ്റിൽ 

ബെംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബാഡ്മിന്റൻ പരിശീലകൻ പിടിയില്‍. തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വർഷമായി ബാലാജിയുടെ കീഴില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടിയെ വീട്ടില്‍വെച്ച്‌ പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി. കൂടാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി അവരുടെ അമ്മൂമ്മയ്ക്ക് അയച്ച്‌ കൊടുത്തെന്നും പരാതിയിലുണ്ട്. മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തതായി ഹുളിമാവ് പോലീസ് പറഞ്ഞു.

Read More

കുപ്പിവെള്ളങ്ങൾക്ക് ഗുണനിലവാരമില്ല; പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ 

ബെംഗളൂരു: കനത്ത ചൂടില്‍ നിന്ന് ഒരല്‍പം ആശ്വാസം കണ്ടെത്താനും ദാഹശമനത്തിനും ഏറ്റവും കൂടുതല്‍ പേർ ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. പൊതുവില്‍ ശുദ്ധജലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങള്‍ ഇത് വാങ്ങിക്കുടിക്കുന്നത്. അതുകൊണ്ട് തന്നെ കുപ്പിവെള്ള വിപണി തഴച്ചുവളരുകയുമാണ്. എന്നാല്‍ നമ്മള്‍ കുടിക്കുന്ന കുപ്പിവെള്ളങ്ങള്‍ സുരക്ഷിതമാണോ? അത് ഗുണനിലവാരമുള്ളതാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി കർണാടക ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംസ്ഥാനത്തുടനീളം പരിശോധിച്ച 296 സാമ്ബിളുകളില്‍ 95 എണ്ണം സുരക്ഷിതമല്ലെന്ന് തെളിഞ്ഞു. 88 സാമ്പിളുകള്‍ രാസ, സൂക്ഷ്മജീവശാസ്ത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും…

Read More

ബന്ദിപ്പുർ വനമേഖലയിൽ മലയാള സിനിമാചിത്രീകരണം; പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുർ വന്യജീവിസങ്കേതത്തിനുള്ളിൽ മലയാള സിനിമാചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നൽകിയതിൽ പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തി. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പുർ വനമേഖലയിലെ ഹിമവാദ് ഗോപാലസ്വാമി ബേട്ട ക്ഷേത്ര പരിസരത്താണ് ചൊവ്വാഴ്ച മലയാള സിനിമാ ചിത്രീകരണം ആരംഭിച്ചത്. സംഭവമറിഞ്ഞ് പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന് കീഴിലെ പരിസ്ഥിതിലോലമേഖലയിലാണ് ഹിമവാദ് ഗോപാലസ്വാമി കുന്ന്. 2016 മുതൽ ഇവിടെ കർശന നിയന്ത്രണങ്ങളാണ്. സന്ദർശകർ കെഎസ്ആർടിസി ബസുകളിലാണ് ക്ഷേത്രത്തിലെത്തുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് കുന്നിൻമുകളിലേക്ക് പ്രവേശനമില്ല. ബന്ദിപ്പുരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ സിനിമാചിത്രീകരണത്തിന് അനുമതി നൽകിയത്…

Read More

നഗരത്തിലെ ഉൾപ്പെടെ സംസ്ഥാനത്തെ സ്കൂൾ ഫീസ് 50 ശതമാനത്തോളം വർദ്ധിച്ചു

ബെംഗളൂരു : കർണാടകയിൽ പാൽ, ഗ്യാസ്, പെട്രോൾ, ഡീസൽ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടെ വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഇതിനകം വർദ്ധിപ്പിച്ചു . ഈ വിലക്കയറ്റത്തിൽ ഇതിനകം തന്നെ അസ്വസ്ഥരായിരുന്ന ആളുകൾ ഇപ്പോൾ മറ്റൊരു വിലക്കയറ്റത്തെ കൂടി നേരിടേണ്ടി വരും. സ്വകാര്യ സ്കൂളുകളിൽ ആയിരക്കണക്കിന് രൂപയാണ് ഫീസ് എണ്ണത്തിൽ കൂട്ടിയത്, ചില മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾക്കെതിരെ രോഷം പ്രകടിപ്പിച്ചു . ബെംഗളൂരു നോർത്ത് താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിലുള്ള എംവിഎം സ്കൂൾ, ഒരു സ്വകാര്യ സ്കൂളിലെ പെട്ടെന്നുള്ള ഫീസ് വർദ്ധനവിൽ പ്രകോപിതരായ രക്ഷിതാക്കൾ ഉപരോധിക്കുകയും ഭരണകൂടത്തിനെതിരെ…

Read More

മുട്ട ചോദിച്ച അഞ്ചാംക്ലാസുകാരനെ ചൂലുകൊണ്ട് അടിച്ച പാചകജീവനക്കാരി അറസ്റ്റിൽ

ചെന്നൈ : സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായ മുട്ട ചോദിച്ച അഞ്ചാംക്ലാസുകാരനെ ചൂലുകൊണ്ട് മർദിച്ച പാചകജീവനക്കാരികൾ അറസ്റ്റിൽ. തിരുവണ്ണാമലൈ ജില്ലയിലെ പോളൂരിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. പാചകജീവനക്കാരികളായ ലക്ഷ്മി, മുനിയമ്മാൾ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വിദ്യാർഥിയെ തല്ലുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇരുവരെയും ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സർക്കാർപദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ ഉച്ചഭക്ഷണത്തിൽ മുട്ടയും നൽകണം. എന്നാൽ, കഴിഞ്ഞദിവസം മുട്ട നൽകിയില്ല. ഇതേ‌ക്കുറിച്ച് ചോദിച്ചപ്പോൾ മുട്ട കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ, പാചകപ്പുരയിൽ കയറിയ വിദ്യാർഥി അവിടെ മുട്ടയിരിക്കുന്നത് കണ്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് മർദനം.…

Read More

നഗരത്തിലെ രാത്രികാല സുരക്ഷ: പട്രോളിങ് ഊർജിതമാക്കാൻ പോലീസ്

ബെംഗളൂരു : നഗരത്തിൽ സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രി പട്രോളിങ് ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി സിറ്റി പോലീസ്. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കാനുള്ള പദ്ധതികൾ ആലോചിച്ചു വരികയാണെന്നും ജാഗ്രത വർധിപ്പിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരെ രാത്രി വൈകി വിന്യസിക്കുന്നകാര്യം പരിഗണനയിലാണെന്നും സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ബിടിഎം ലേഔട്ടിൽ റോഡിൽ യുവതിക്കുനേരെ ലൈംഗികാതിക്രമംനടന്ന പശ്ചാത്തലത്തിലാണ് പട്രോളിങ് ഊർജിതമാക്കുന്നത്. രാത്രിയിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതലായി എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു വരികയാണെന്നും കമ്മിഷണർ പറഞ്ഞു.  

Read More
Click Here to Follow Us