മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു. 

ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു. 

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി. എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്ത സാധാരണക്കാരുടെ വാഹനങ്ങൾ നിരോധിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡി.കെ സുരേഷ് എംപി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts