ബെംഗളൂരു: കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷം മലയാളി ചിത്രകാരന്മാർ കുറവായിരുന്നെങ്കിലും ഇത്തവണ ചിത്രസന്തെയിലെ സ്റ്റാളുകളിൽ പലതും മലയാളി കലാകാരൻമാരുടേതായിരുന്നു. തിരുവനന്തപുരത്തുനിന്ന് വന്ന ആർട്ടിസ്റ്റുകളായ ഡി. കൃഷ്ണൻകുട്ടി, വി.എസ്. സുമ, സ്വപ്ന അശോക്, സോജ സോമൻ, ചിത്ര മനേഷ്, രേഷ്മ എന്നിവരടങ്ങുന്ന ആറുപേരുടെ സംഘത്തിന്റെ ചിത്രങ്ങൾ രണ്ടു സ്റ്റാളുകളിലായിട്ടായിരുന്നു പ്രദർശിപ്പിച്ചത്.
കേരളത്തിലെ തനത് കലാരൂപങ്ങളും സിനിമാ മേഖലയിലെയും ശാസ്ത്രരംഗത്തെയും പ്രമുഖരുടെ ഛായാചിത്രങ്ങളുമെല്ലാം പ്രദർശനത്തിനെത്തിച്ചു.
ആദ്യമായിട്ടാണ് ചിത്രസന്തെയിൽ പങ്കെടുക്കുന്നതെന്നും ചിത്രകാരൻമാർക്ക് ഇതുപോലത്തെ അവസരമൊരുക്കിത്തന്ന കർണാടക ചിത്രകലാ പരിഷത്ത് വലിയകാര്യമാണ് ചെയ്യുന്നതെന്നും വി.എസ്. സുമ പറഞ്ഞു. ഇവർക്ക് പുറമെ കേരളത്തിൽ നിന്നും ഒട്ടേറെ മലയാളി കലാകാരൻമാർ മേളയിൽ സൃഷ്ട്ടികളുമായി എത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.